നിവിന്‍ പോളിയുമൊത്തുള്ള ഫോട്ടോ വിവാദമാക്കിയ മാധ്യമങ്ങള്‍ക്ക് മെറിന്‍ ജോസഫിന്റെ രൂക്ഷവിമര്‍ശം

കൊച്ചി: നടന്‍ നിവിന്‍ പോളിയുമായുള്ള ഫോട്ടോ വിവാദമാക്കിയ മാധ്യമങ്ങള്‍ക്കെതിരെ എ.എസ്.പി മെറിന്‍ ജോസഫിന്റെ രൂക്ഷ വിമര്‍ശനം. ഇത്തരം വിഷയങ്ങള്‍ വാര്‍ത്തയാക്കുന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ അധപതനമാണെന്ന് മെറിന്‍ ജോസഫ് വിമര്‍ശിച്ചു. ഫേസ് ബുക്കിലാണ് കൊച്ചി എ.എസ്.പിയായ മെറിന്‍ ജോസഫ് ഐ.പി.എസിന്റെ പോസ്റ്റ്.

ഹൈബി ഈഡന്‍ എം എല്‍.എയുടെ വിദ്യാഭ്യാസ അവാര്‍ഡ് ചടങ്ങില്‍ മെറിന്‍ ജോസഫ് നടന്‍ നിവിന്‍ പോളിയുമായി ചേര്‍ന്ന് ഫോട്ടോ എടുത്തത് സ്വകാര്യ ചാനലും ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്തയാക്കിയിരുന്നു. ഇതിനെതിരെയാണ് മെറിന്‍ ജോസഫ് ഐ.പി.എസിന്റെ കടുത്ത ഭാഷയിലുള്ള വിമര്‍ശനം. മാധ്യമ ധര്‍മ്മമെന്തെന്ന് അറിയാത്തവരാണ് ഉദ്യോഗസ്ഥരെ പ്രോട്ടോക്കോള്‍ പഠിപ്പിക്കുന്നതെന്ന് മെറിന്‍ ജോസഫ് കുറ്റപ്പെടുത്തി. ചടങ്ങില്‍ താനന്ന് അതിഥി മാത്രമായിരുന്നു. ഔദ്യോഗിക ഉത്തരവാദിത്തങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. പ്രതിജ്ഞ ചൊല്ലി കൊടുക്കുക മാത്രമായിരുന്നു കര്‍ത്തവ്യം. ഇത് കഴിഞ്ഞ് ആഭ്യന്തര മന്ത്രിയും വേദി വിട്ട് പോയശേഷമാണ് ഫോട്ടോ എടുത്തത്. ഹൈബി ഈഡന് എംഎല്‍എ യോട് അനുവാദം വാങ്ങിയ ശേഷമാണ് ഫോട്ടോ എടുപ്പിച്ചത്. ഇത് വിവാദമാക്കുന്നത് അപഹാസ്യമാണെന്ന് എഎസ്പി കുറ്റപ്പെടുത്തി. നിത്യവൃത്തിക്ക് വേണ്ടി മാധ്യമപ്രവര്‍ത്തകര്‍ ഇത്രയും തരംതാഴരുതെന്നും ഏഎസ്പി ഫേസ്ബുക്കില് കുറ്റപ്പെടുത്തുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: