ന്യൂഡല്‍ഹി: തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനത്തെ സംബന്ധിച്ച് തൊഴിലാളി സംഘടനാ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പ്രധാനമന്ത്രിയില്‍ നിന്നും ഉറപ്പൊന്നും ലഭിച്ചില്ലെന്നും സെപ്തംബര്‍ 2ന് പ്രഖ്യാപിച്ചിരിക്കുന്ന രാജ്യവ്യാപക പണിമുടക്കുമായി മുമ്പോട്ട് പോകുമെന്നും സംഘടനാ നേതാക്കള്‍ ചര്‍ച്ചയ്ക്കു ശേഷം അറിയിച്ചു. പന്ത്രണ്ടോളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
തങ്ങള്‍ക്ക് പറയാനുള്ളത് സര്‍ക്കാര്‍ കേട്ടുവെന്നും എന്നാല്‍, ഒരു ഉറപ്പും അവരുടെ ഭാഗത്തു നിന്ന് ലഭിച്ചില്ലെന്നും എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത മാദ്ധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രത്തിന്‍റെത് ഏകപക്ഷീയ സമീപനമാണെന്ന് നേതാക്കള്‍ യോഗത്തില്‍ വ്യക്തമാക്കുകയുണ്ടായി. തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്താനുള്ള സര്‍ക്കാരിന്രെ നീക്കം തൊഴിലാളികളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇതിനെ ശക്തമായി എതിര്‍ക്കുമെന്നും ദാസ് ഗുപ്ത വ്യക്തമാക്കി. സെപ്തംബര്‍ 2ലെ പണിമുടക്കുമായി മുന്നോട്ടുപൊകാനുള്ള തീരുമാനത്തില്‍ തൊഴിലാളി സംഘടനകള്‍ ഒറ്റക്കെട്ടാണെന്നും അദ്ദേഹം സൂചുപ്പിച്ചു.
സര്‍ക്കാര്‍ ലക്ഷ്യമിടുന്ന തൊഴില്‍ നിയമ ഭേദഗതി തൊഴിലാളികള്‍ക്കു മേല്‍ അടിമത്തം അടിച്ചേല്‍പ്പിക്കലാണെന്ന് സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ പ്രതികരിച്ചു. തൊഴില്‍ നയങ്ങളിലെ മാറ്റങ്ങളും തൊഴിലാളി വുരുദ്ധ നയങ്ങളും എതിര്‍ക്കുമെന്നും സെന്‍ പറഞ്ഞു. ധനകാര്യമന്ത്രി അരുള്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിയുമായുള്ള വിപുലമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തൊഴിലാളി സംഘടനാ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയത്. 46ാമത് ലേബര്‍ കോണ്‍ഫറന്‍സിനു മുന്നോടിയായി പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു യോഗം. എ.ഐ.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.സി.സി.ടി.യു, ഐ.എന്‍.ടി.യു.സി,ബി.എം.എസ് തുടങ്ങിയ 11 സംഘടനകളുടെ പ്രതിനിധികളാണ് യോഗങ്ങളില്‍ പങ്കെടുത്തത്. ലേബര്‍ കോണ്‍ഫറന്‍സ് പ്രധാനമന്ത്രി തിങ്കളാഴ്ച ഉദ്ഘാടനം