ഹെപ്പറ്റൈറ്റിസ് ബി…യൂറോപില്‍ അയര്‍ലന്‍ഡ് മുന്‍ നിരയില്‍

ഡബ്ലിന്‍: യൂറോപില്‍ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചവരുടെ നിരക്കില്‍ അയര്‍ലന്‍ഡ് മുന്നില്‍. അതേ സമയം തന്നെ ഹെപ്പറൈറ്റിസ് ബിയും സിയും രാജ്യത്ത് കുറയുന്നുമുണ്ട്. യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍റ് കണ്‍ട്രോളിന്‍റെ കണക്ക് പ്രകാരം ഐറിഷ് ജനതക്കിടയില്‍ പൊതുവായി കാണപ്പെടുന്നതാണ് രണ്ട് തരം ഹെപ്പറൈറ്റിസുകളും.

2013ല്‍ അയര്‍ലന്‍ഡില്‍ ഒരു ലക്ഷത്തിന് 9.2 ഹെപ്പറ്റൈറ്റിസ് ബി ബാധകളെന്ന നിലയിലാണ് നിരക്ക് രേഖപ്പെടുത്തിയിരുന്നത്. ലാത്വിയയും യുകെയും മാത്രമാണ് ഇതിനും മുകളില്‍ നിരക്കുള്ള രാജ്യങ്ങള്‍. 421 ഹെപ്പറ്റൈറ്റിസ് ബി ബാധകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2010ലെ നിരക്ക് 649 ആയിരുന്നു. ഹെപ്പറ്റൈറിസ് സി റിപ്പോര്‍ട്ട് ചെയപ്പെട്ടെത് 775പേരിലാണ്. 100,000പേരില്‍16.9 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് സി ബാധിച്ചു. ഇയു ശരാശരി9.3 എന്നിരിക്കെയാണ് ഇതിന‍്റെ ഇരട്ടിയോട് അടുക്കുന്ന നിരക്ക് അയര്‍ലന്‍ഡില്‍.

ഓരോ വര്‍ഷവും യൂറോപില്‍ 50,000 പുതിയ ഹെപ്പറ്റൈറ്റിസ് ബി, സി ബാധകള്‍ യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതേ സമയം ദശലക്ഷം പേര്‍ അണുബാധയുള്ളത് അറിയാതെ ജീവിക്കുകയും ചെയ്യുന്നു. ചികിത്സ ലഭിക്കാതിരിക്കുന്നത് കരളിന് ഗുരുതരമായ കേട് വരുത്തുന്നതാണ്. രക്ത പരിശോധന വേഗത്തില്‍ നടത്തുകയാണ് ചെയ്യേണ്ടത്. 2013 ല്‍ ഹെപ്പറ്റൈറ്റിസ് എ യൂറോപില്‍വീണ്ടും ആരോഗ്യ പ്രശ്നമായി ഉയര്‍ന്ന് വരികയായിരുന്നു. ശീതികരിച്ച ബെറിപഴങ്ങള്‍ കഴിച്ചതുമായി ബന്ധപ്പെട്ട് ഹെപ്പറ്റൈറ്റിസ് എ കാണപ്പെടുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: