വോഡാഫോണിനും എര്‍കോമിനും പിഴ….പരാതികള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെടുന്നു

ഡബ്ലിന്‍: എര്‍കോമിനും വഡോഫോണിനും ഉപഭോക്താക്കള്‍ക്ക് അമിത ചാര്‍ജ് ഈടാക്കിയതിന് പിഴ. കോംറെഗിന്‍റെ അന്വേഷണത്തില്‍ ഇരു ടെലികോംസ്ഥാപനങ്ങളും  ത്രീ അയര്‍ലന്‍ഡും കുറ്റകാരെന്ന് ഡബ്ലിന്‍ ജില്ല കോടതി വിധിക്കുകയായിരുന്നു. കമ്മ്യൂണിക്കേഷന്‍ ആക്ട്  45  പ്രകാരമാണ് ശിക്ഷ. വോഡാഫോണിന് €10,000 എര്‍കോമിന് €21,000 എന്നിങ്ങനെയാണ് പിഴയിട്ടിരിക്കുന്നത്. ത്രീ അയര്‍ലന്‍ഡിന് നേരെ തെളിഞ്ഞിരിക്കുന്നത് മൂന്ന് കുറ്റങ്ങളാണ് മറ്റ് രണ്ട് കമ്പനികള്‍ക്കെതിരെ ഏഴ് കുറ്റകൃത്യങ്ങളും തെളിഞ്ഞിട്ടുണ്ട്. ത്രീ അയര്‍ലന്‍ഡ് €15,000 സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി അടുത്ത സെപ്തംബര്‍ 28ന് മുന്നോടിയായി നല്‍കേണ്ടി വരും.

അമിത നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് ഉപഭോക്താക്കള്‍ പരാതി പറഞ്ഞപ്പോഴെല്ലാം എര്‍കോം അത് അവഗണിച്ചെന്ന് കോടതി നിരീക്ഷിച്ചു. നഴ്സിങ് ഹോമില്‍ കഴിയുന്ന ഒരു ഉപഭോക്താവിന് അക്കൗണ്ട് റദ്ദാക്കിയട്ട് പോലും ബില്‍ നല്‍കാന്‍ നിര്‍ബന്ധിക്കുക ഉണ്ടായെന്നുംചൂണ്ടികാണിിച്ചു. വോഡാഫോണ്‍ ഗുരുതര പരിക്കേറ്റ് കിടന്നിരുന്ന ഉപഭോക്താവിന്‍റെ അക്കൗണ്ട് റദ്ദാക്കുകയും ബില്ല് ചുമത്തുകയും ചെയ്തെന്നും കോടതി പരാതി കേട്ടു. ഫോണ്‍ കമ്പനികള്‍ ഉപഭോക്താക്കളുടെ പരാതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതില്‍ പരാജയപ്പെടുകയാണെന്ന് പോസിക്യൂഷന്‍ ക്രിസ്റ്റ്യന്‍ കീലിങ് വ്യക്തമാക്കി.

അക്കൗണ്ട് റദ്ദാക്കാന്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടിട്ടും എര്‍കോം തുടര്‍ന്നുള്ള മാസങ്ങളില്‍ ബില്ല് ചുമത്തുകയായിരുന്നു. റദ്ദാക്കണമെന്ന് പറഞ്ഞ ശേഷമുള്ള ബില്ല് നല്‍കണമെന്നും കമ്പനി നിര്‍ബന്ധിച്ചു. അമിത നിരക്ക് ഈടാക്കിയതായും ഉപഭോക്താക്കള്‍ക്ക് അനുഭവമുണ്ട്. മാസത്തില്‍ മുപ്പത്തിയഞ്ച് യൂറോയുടെ പാക്കേജെടുത്ത ആള്‍ക്ക് അമ്പത് യൂറോ വെച്ച് ബില്ല് നല്‍കുകയു ചെയ്തിട്ടുണ്ട്. വോഡാഫോണിനെതിരെ അക്കൗണ്ടുകള്‍ റദ്ദാക്കിയതുയമായി ബന്ധപ്പെട്ടാണ് പരാതികള്‍.  എടുത്ത പ്ലാന്‍ ഒരിക്കല്‍ പോലും കണക്കിലെടുക്കാതെ ഉപഭോക്താവിന് ബില്ലിട്ട സംഭവവും വോഡാഫോണിനുണ്ട്. ഇരട്ടി ബില്‍ ഈടാക്കിയതായും കാണുന്നുണ്ട് കേസുകളില്‍.  ത്രീയുടെ കാര്യത്തില്‍ യുകെയിലേക്ക് മൂന്നൂറ് മിനിട്ട് സൗജന്യ കോള്‍ അനുവിദിക്കുന്ന പാക്കേജിന് €55  മാസപാക്കേജിന് പുറമെ  €2.99 നല്‍കിയിരുന്നു ഒരു ഉപഭോക്താവ്. എന്നാല്‍ ബില്ല് വന്നതാകട്ടെ €300 വരെയും. ഇതോടെ പരാതിയുമായി കടയില്‍ എത്തിയ സ്ത്രീയില്‍ നിന്ന് കടക്കാരന്‍ ഒളിച്ചിരിക്കുന്ന അവസ്ഥയും ഉണ്ടായി.

Share this news

Leave a Reply

%d bloggers like this: