കോര്‍ക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സുമാര്‍ അടിയന്തര യോഗം ചേര്‍ന്നു..പണിമുടക്ക് ആവശ്യം

ഡബ്ലിന്‍: കോര്‍ക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സുമാര്‍ അടിയന്തര യോഗം ചേര്‍ന്നു. 15 മില്യണ്‍ യൂറോ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ യൂണിറ്റിലേക്ക് നഴ്സുമാരെ മാറ്റുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് പണിമുടക്കിന് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെടാനായിരുന്നു യോഗം ചേര്‍ന്നത്. തൊഴിലാളി സംഘടനയായ എസ്ഐപിടിയുവിനോട് പണിമുടക്കിനായി തീരുമാനമെടുക്കുന്നതിന് വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെടാനും നഴ്സുമാരുടെ യോഗം തീരുമാനിച്ചു. മാറ്റം സംബന്ധിച്ചുണ്ടാക്കിയിട്ടുള്ള കരാറില്‍ നഴ്സുമാര്‍ തൃപ്തരല്ല. ഏഴ്മാസമായി അമ്പത് കിടക്കകളുള്ള പുതിയ യൂണിറ്റ് തുടങ്ങുന്നത് വൈകുകയാണ്.

ഇങ്ങനെയാണെങ്കിലും കഴഞ്ഞ മാസം നഴ്സുമാര്‍ സ്ഥലം മാറ്റം സംബന്ധിച്ച കരാറിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. ആഗസ്റ്റ് അ‍ഞ്ചിന്  പുതിയ യൂണിറ്റിലേക്ക് മാറാനാണ് ഇത് പ്രകാരം തീരുമാനിച്ചിരുന്നത്.  കരാറില്‍ എതെങ്കിലും തരത്തിലുള്ള പക്ഷപാതപരമായ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് എച്ച്എസ്ഇ  വ്യക്തമാക്കുന്നുണ്ട്. കരാര്‍ എസ്ഐപിടിയുവും സൈക്യാട്രിക് നഴ്സസ് അസോസിയേഷനും അംഗീകരിച്ചതുമാണ്.  നിലവില്‍ കരാര്‍ നടപാക്കാനാണ് നോക്കുന്നതെന്നും എച്ച്എസ്ഇ പറയുന്നു.  പരമാവധി വേഗത്തില്‍ തന്നെ പുതിയ യൂണിറ്റ് തുറക്കുമെന്നും അവകാശപ്പെടുന്നുണ്ട്.

പ്രശ്നത്തില്‍ 42 മെന്‍റല്‍ ഹെല്‍ത്ത് നഴ്സുമാരാണുള്ളത്. ജനുവരി മുതല്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ആറ് കിടക്കകള്‍ ഉള്ള  ഹൈ ഒബ്സര്‍വേഷന്‍ വാര്‍ഡ് താത്കാലികമായി വേണ്ടെന്ന് വെച്ചിരുന്നു. ഇതാണ് നഴ്സുമാരില്‍ അതൃപ്തിക്ക് കാരണമായിരുന്നത്. പുതിയ കരാറില്‍ എച്ച്എസ്ഇ പുതിയ ഹൈ ഒബ്സര്‍വേഷന്‍ വാര്‍ഡ്  തയ്യാറാക്കിയശേഷം നഴ്സുമാരെ നിയമിക്കാമെന്ന് പറയുന്നുണ്ടെങ്കിലും ഇതിന് തീയതി നീശ്ചയിച്ചിട്ടില്ല. നഴ്സുമാര്‍ കരുതുന്നത് വാര്‍ഡ് തുറക്കാന്‍ കൊല്ലങ്ങള്‍ വേണ്ടി വരുമെന്നാണ്.

-എസ്-

Share this news

Leave a Reply

%d bloggers like this: