ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ആദ്യപാദ ലാഭവിഹിതം 725 മില്ല്യണ്‍

ഡബ്ലിന്‍ : കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ലാഭവിഹിതം 725 മില്ല്യണ്‍ യൂറോയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 399 മില്യണ്‍ യൂറോയായിരുന്നു. നെറ്റ് ഇന്ററസ്റ്റിലുള്ള വരുമാന വര്‍ധന, മറ്റു വരുമാനങ്ങളിലുണ്ടായ വര്‍ധനവ്, ലോണുകളുടെ എണ്ണം കുറച്ചത് എന്നിവ ലാഭവിഹിതം ഉയരാന്‍ കാരണമായെന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്. 2016 ജൂലൈ ആകുന്നതോടെ ഷെയര്‍ഹോള്‍ഡേഴ്‌സിനായി ഡിവിഡന്റ് ഫണ്ടുകള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനും ബാങ്ക് പദ്ധതിയിടുന്നുണ്ട്. ബാങ്ക് അടുത്ത വര്‍ഷങ്ങളിലും പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി ലാഭവിഹിതം വര്‍ധിപ്പിക്കുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ മൊത്ത വരുമാനം 19 ശതമാനമായി ഉയര്‍ന്നു. നെറ്റ് ഇന്ററസ്റ്റ് റേറ്റില്‍ 1.76 ബില്ല്യണ്‍ യൂറോയുടെ വര്‍ധനവുണ്ടായി കഴി#്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2.25 ശതമാനമാണിത്. വരവ്-ചിലവ് നിരക്കുകല്‍ 50 ശതമാനത്തില്‍ എത്തിനില്ക്കുകയാണിപ്പോള്‍. അയര്‍ലണ്ട്, യുകെ സമ്പത്ത്വ്യവസ്ഥകള്‍ സ്ഥിരതയാര്‍ന്ന അവസ്ഥയിലാണ് ഇപ്പോള്‍ നിലകൊള്ളുന്നതെന്നും ഈ സന്തുലിതാവസ്ഥ ബിസിനസ്സ് രംഗത്ത് വമ്പന്‍ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ബാങ്ക് അഭിപ്രായപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: