വിവാഹ സമത്വത്തിനായി ബെല്‍ഫാസ്റ്റ് പ്രൈഡ് 2015

 

ഡബ്ലിന്‍: സിവില്‍ മാര്യേജ് ഇക്വാളിറ്റിയ്ക്കു വേണ്ടിയുള്ള ബെല്‍ഫാസ്റ്റ് പ്രൈഡിന്റെ ആനുവല്‍ ബെല്‍ഫാസ്റ്റ് പരേഡില്‍ പതിനായിരങ്ങള്‍ അണിനിരന്നു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ സ്ട്രീറ്റില്‍ നടന്ന പ്രകടനത്തിലാണ് പതിനായിരങ്ങള്‍ പങ്കെടുത്തത്. സ്വവര്‍ഗ വിവാഹ നിയമം നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും നടപ്പാക്കണമെന്നാണ് പ്രകടനക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷത്തിലാണ് ആയിരങ്ങളാണ് പങ്കെടുക്കുന്നത്. വിവാഹ സമത്വം ഏര്‍പ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രതിഷേധക്കാര്‍ അവകാശപ്പെടുന്നു. 1991 ലാണ് ആദ്യമായി ബെല്‍ഫാസ്റ്റ് പ്രൈഡ് മാര്‍ച്ച് ആരംഭിച്ചത്. 100 പേര്‍ മാത്രമാണ് ആദ്യം നടന്ന പ്രകടനത്തില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍, പിന്നീടുളേള വര്‍ഷങ്ങളില്‍ പ്രകടനത്തില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചുവന്നു. കഴിഞ്ഞ ദിവസം നടന്ന പ്രകടനത്തില്‍ പങ്കെടുത്തവരിലേറെയും ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്യല്‍, ട്രാന്‍സ് ജെന്‍ഡര്‍ കമ്മ്യൂണിറ്റി വിഭാഗങ്ങളില്‍പ്പെട്ട ആളുകളായിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: