മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ യുവാവിന്റെ അമ്മ മരിച്ചനിലയില്‍

 
തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് കൊല്ലത്ത് നിന്നും അറസ്റ്റ് ചെയ്ത ആനന്ദന്റെ അമ്മ ചെല്ലമ്മ (70 ) തീകൊളുത്തി മരിച്ചൂ. നേരത്തെ മാവോയിസ്റ്റ് നേതാവായ രൂപേഷിന് സിംകാര്‍ഡ് സംഘടിപ്പിച്ച് കൊടുത്തുവെന്ന് ആരോപിച്ചാണ് കൊല്ലം കുണ്ടറയില്‍ നിന്നും രമണനെയും ആനന്ദനെയും പോലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത ഇവര്‍ക്ക് ജയിലില്‍ പീഡനമേല്‍ക്കുന്നതായി കോടതിയില്‍ പരാതിയും നല്‍കിയിരുന്നൂ.

ഈ മാസം നാലുവരെയാണ് ഇവരുടെ റിമാന്റ് കാലാവധി.

Share this news

Leave a Reply

%d bloggers like this: