പോണ്‍ സൈറ്റുകള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്

 

ഡല്‍ഹി: ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ തുടങ്ങിയ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് പോണ്‍ സൈറ്റുകളിലേക്ക് ആക്‌സസ് ലഭിക്കുന്നില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടാറ്റാ ഫോട്ടോണ്‍, റിലയന്‍സ്, ഏഷ്യാനെറ്റ് ബ്രോഡ്ബാന്‍ഡ് തുടങ്ങിയവയില്‍നിന്ന് സൈറ്റുകള്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കുന്നുമുണ്ട്.

പോണ്‍ഹബ്, ബ്രേസേസ്, റെഡ്ട്യൂബ്, ബാംഗ്‌ബ്രോസ് തുടങ്ങിയ സൈറ്റുകള്‍ക്കാണ് നിരോധനമെന്ന് ഇന്ത്യാ ടൈംസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അധികൃതരുടെ നിര്‍ദ്ദേശപ്രകാരം സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതായാണ് വെബ്‌സൈറ്റുകളില്‍നിന്ന് ലഭിക്കുന്ന സന്ദേശം സൂചിപ്പിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: