ഡബ്ലിനില്‍ വന്‍ തീപിടുത്തം,തീ കെടുത്താനുള്ള ശ്രമം തുടരുന്നു

 

ഡബ്ലിന്‍: ഇന്നലെ രാത്രിയുണ്ടായ ശക്തമായ രണ്ടു തീപിടുത്തത്തെ തുടര്‍ന്ന് ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡിന്റെ നേതൃത്വത്തില്‍ തീ കെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഡബ്ലിന്‍ പ്രുഷ്യ സ്ട്രീറ്റിലെ ഫോണിക്‌സ് മോട്ടോര്‍ സെന്ററിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് മൂന്നു ഫയര്‍ ട്രക്കുകളാണ് രാത്രി 9.30 മുതല്‍ തീകെടുത്താനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. തീ നിയന്ത്രണവിധേയമാക്കാന്‍ രണ്ടുമണിക്കൂറോളം വേണ്ടി വന്നുവെന്ന് ഫയര്‍ ബ്രിഗേഡ് പറഞ്ഞു.

ഇന്ന് രാവിലെ 4 മണിയോടെ ഡബ്ലിന്‍ 2 വിലെ സൗത്ത് ഗ്രേറ്റ് ജോര്‍ജ്‌സ് സ്ട്രീറ്റിലെ ബ്രാസറി സിക്‌സ്റ്റിസിക്‌സ് റെസ്റ്ററന്റിലും തീപിടുത്തം ഉണ്ടാകുകയും ഇവിടെയും മൂന്നു ഫയര്‍ ട്രക്കുകളുടെ സേവനം ആവശ്യമായി വരുകയും ചെയ്തു. ശക്തമായ തീപിടുത്തമാണെന്നും പൂര്‍ണമായും തീകെടുത്തുന്നതിന് ഇനിയും രണ്ടരമണിക്കൂറിലധികം വേണ്ടി വരുമെന്ന് ഫയര്‍ ബ്രിഗേഡ് അറിയിച്ചു. രണ്ടു തീപിടുത്തങ്ങളിലും അപകടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.
-എജെ-

Share this news

Leave a Reply

%d bloggers like this: