മാറുമറയ്ക്കാതെ കാനഡയില്‍ സ്ത്രീകളുടെ പ്രതിഷേധം

ഒന്റാരിയോ: മാറുമറയ്ക്കാതെ സൈക്കിളില്‍ സഞ്ചരിച്ച യുവതികളെ തടഞ്ഞതില്‍ പ്രതിഷേധിച്ച് കാനഡയില്‍ നൂറുകണക്കിന് സ്ത്രീകള്‍ മാറുമറയ്ക്കാതെ പ്രതിഷേധം പ്രകടനം നടത്തി ‘ബെയര്‍ വിത്ത് അസ്’ എന്ന പേരില്‍ വാട്ടര്‍ലൂ, ഒന്റാരിയോ എന്നിവിടങ്ങളിലാണ് സ്ത്രീകള്‍ മാരഉമറയ്ക്കാതെ പ്രതിഷേധം നടത്തിയത്.

1996ല്‍ കോടതി ഉത്തരവ് പ്രകാരം ഒന്റാരിയോയില്‍ സ്ത്രീകള്‍ക്ക് മാറു മറയ്ക്കാതെ പൊതുസ്ഥലങ്ങളില്‍ പോകാന്‍ അനുമതിയുണ്ട്. എ്ന്നാല്‍ കഴിഞ്ഞ മാസം കിച്ച്‌നറില്‍ മാറുമറയ്ക്കാതെ സൈക്കിളില്‍ സഞ്ചരിച്ചതിന് മൂന്ന് സ്ത്രീകളെ പൊലീസ് തടഞ്ഞുവെച്ചിരുന്നു. ഷര്‍ട്ട് ധരിച്ച് മാത്രമെ സൈക്കിളില്‍ പോകാവുവെന്നും ഇവരോട് നിര്‍ദേശിച്ചു. തമീറ, നാദിയ, അലിഷാ മുഹമ്മദ് എന്നിവരെയാണ് പൊലീസ് തടഞ്ഞുവെച്ചത്. ഇതിനെതിരെ യുവതികള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചൂടുകാലമായതിനാലാണ് വസ്ത്രം ധരിക്കാതിരുന്നതെന്ന് ഇവര്‍ പറഞ്ഞു. വസ്ത്രം ധരിക്കണമെന്നും അല്ലെങ്കില്‍ റോഡുസുരക്ഷാ കാരണങ്ങളുടെ പേരില്‍ യാത്ര അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.

ഇതിനെതിരെയാണ് നഗ്‌നത ലൈംഗികതയല്ല, They are Boobs, Not Bombs, Chill Out’ തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് വനിതകള്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
-എജെ-

Share this news

Leave a Reply

%d bloggers like this: