വാങ്കഡെയില്‍ ഇനി ഷാരൂഖിനു കയറാം; വിലക്കു നീക്കി

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നു വിലക്കിയ നടപടി പിന്‍വലിച്ചു. മുംബൈ ക്രിക്കറ്റ് അസോസിയേഷനാണു വിലക്ക് നീക്കുന്നതു സംബന്ധിച്ചു തീരുമാനം എടുത്തത്.

ഐപിഎല്‍ മല്‍സരത്തിനിടെ സ്‌റ്റേഡിയം സുരക്ഷാ ജീവനക്കാരുമായുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് 2012 മേയില്‍ ആയിരുന്നു ഷാറുഖിനെ അഞ്ചുവര്‍ഷത്തേക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വിലക്കിയത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത മുംബൈ മത്സരത്തിനിടെ ഷാരൂഖ് സുരക്ഷ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു വിലക്ക്. അഞ്ചു വര്‍ഷത്തേക്കായിരുന്നു വിലക്ക്. കോല്‍ക്കത്ത -മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെയായിരുന്നു സംഭവം. മൈതാനത്തേക്കു കടക്കാന്‍ ശ്രമിച്ച ഷാരൂഖിനെയും അംഗരക്ഷകരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇതിനെ തുടര്‍ന്നു ഷാരൂഖ് സുരക്ഷാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയായിരുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: