ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിക്കില്ല

ന്യൂഡല്‍ഹി : ഒത്തുകളി കേസില്‍ കോടതി കുറ്റവിമുക്തനായ കേരള ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരായ വിലക്ക് പിന്‍വലിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍. ഒരു സ്വകാര്യ ടിവി ചാനലിനു നല്കിയ അഭിമുഖത്തിലാണ് വിലക്കിനെ സംബന്ധിച്ച് പുഃനപരിശോധനകള്‍ ബോര്‍ഡിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്ന് ഠാക്കൂര്‍ അറിയിച്ചത്. ഒത്തുകളി കേസില്‍ തെളിവില്ലാത്തതിന്‍രെ പ്രില്‍ ശ്രീശാന്തുള്‍പ്പെടെ മൂന്നു ക്രിക്കറ്റ് താരങ്ങലെ വെറുതെ വിട്ട സാബചര്യത്തില്‍ ഇവര്‍ക്കെതിരെയുള്ള വിലക്കു നീക്കണമെന്നും രാജ്യാന്തര ക്രിക്കറ്റില്‍ സജീവമാകാന്‍ അവസരം നല്കണമെന്നുമുള്ള ആവശ്യങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെല്ലാം തിരിച്ചടിയായിരിക്കുകയാണ് ഠാക്കൂറിന്റെ പ്രസ്താവന. ഡല്‍ഹി പോലീസിന്റെ കേസ് മാത്രം പരിഗണിച്ചായിരുന്നില്ല മൂവരേയും വിലക്കിയത്. ബോര്‍ഡിന്റെ അഴിമതി വിരുദ്ധ സമിതിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു. അതിനാല്‍ കോടതിയുടെ വിധി ബിസിസിഐയുടെ തീരുമാനത്തെ സ്വാധീനിക്കില്ലെന്ന് ഠാക്കൂര്‍ വ്യക്തമാക്കി. കേരള ക്രിക്കറ്റ് അസോസിയേഷനെ ബോര്‍ഡിന്റെ നിലപാട് അറിയിച്ചിട്ടുണ്ടെന്നാണ് സൂചനകല്‍ ലഭിക്കുന്നത്.

എന്നാല്‍ ശ്രീശാന്ത് തിരിച്ച് ക്രിക്കറ്റില്‍ സജീവമാകണമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റേയും ആരാധകരുടേയും ആവശ്യം. ഇതിനായ ബോര്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കെസിഎ പ്രസിഡന്റ് ടി.സി മാത്യു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ശ്രീശാന്തിനു പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയും, മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും രംഗത്തുവന്നിരുന്നു. എന്നാല്‍ ബോര്‍ഡിന്റെ ഇപ്പോഴത്തെ നിലപാട് ശ്രീശാന്തിന്റെ ക്രിക്കറ്റ് മോഹങ്ങല്‍ തല്ലിക്കെടുത്തുന്നതാണ്.

Share this news

Leave a Reply

%d bloggers like this: