മൗണ്ട് പ്ലസന്‍റ് സ്ക്വയറില്‍വെച്ച് കൗമാരക്കാരിയെ ബലാത്സംഗം ചെയ്തസംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

ഡബ്ലിന്‍: മൗണ്ട് പ്ലസന്‍റ് സ്ക്വയറില്‍വെച്ച് കൗമാരക്കാരിയെ ബലാത്സംഗം ചെയ്തസംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. Ranelagh പാര്‍ക്കില്‍ ഞായറാഴ്ച്ച പുലര്‍ച്ച ഒരുമണിക്കായിരുന്നു പീഡനം നടന്നത്. റോട്ടണ്ട ആശുപത്രിയില്‍  സെക്ഷ്വല്‍ അസല്‍ട്ട് യൂണിറ്റ് പെണ്‍കുട്ടിയെ പരിശോധിക്കുകയാണ്. മെഡിക്കല്‍ പരിശോധനയില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

ആരംഭ ഘട്ടത്തില്‍ മാത്രമാണ് അന്വേഷണം എത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുള്ളത്. പീഡനമേറ്റതിന്‍റെ മാനസികാഘാത്തിലാണ് പെണ്‍കുട്ടി.  ആക്രമിയ്ക്ക് പെണ്‍കുട്ടിയെ അറിയാമെന്നാണ് കുരുതുന്നത്. എന്നാല്‍ ഇയാളുടെ പേര് വ്യക്തമായി ഉറപ്പിക്കാന്‍ പെണ്‍കുട്ടിക്ക് സാധിക്കേണ്ടതുണ്ട്. കുട്ടിയെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഇരയുമായി സംസാരിക്കാതെ കൃത്യമായ ചിത്രം അന്വേഷണത്തിന് ലഭിക്കില്ലെന്നാണ് ഗാര്‍ഡ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മൗണ്ട് പ്ലസന്‍റ് പാര്‍ക്ക് പകല്‍ സമയം വിനോദത്തിന് ആളുകള്‍ വന്ന് പോകുന്ന സ്ഥലമാണെങ്കിലും രാത്രിയില്‍ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. ഫോറന്‍സിക് പരിശോധന പാര‍ക്കില്‍ നടത്തിയിട്ടുണഅട്.

Share this news

Leave a Reply

%d bloggers like this: