കോര്‍ക്കില്‍ വാട്ടര്‍ മീറ്റര്‍ ഘടിപ്പിക്കുന്നതിനെതിരെ പ്രതിഷേധം അരങ്ങേറി

ഡബ്ലിന്‍:  കോര്‍ക്കില്‍ വാട്ടര്‍ മീറ്റര്‍ ഘടിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം നടന്നതായി റിപ്പോര്‍ട്ടുകള്‍. Curraheen Estate  ലെ വീട്ടുകാരാണ് വാട്ടര്‍മീറ്റര്‍ ഘടിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇത് കൂടാതെ വാട്ടര്‍ ഗ്രാസ് ഹില്ലിലെ Ard Cashel എസ്റ്റേറ്റില്‍ നിന്നവും കൂടി പ്രതിഷേധിച്ചിരുന്നു. ഇരുകൂട്ടരും വാട്ടര്‍മീറ്റര്‍ഘടിപ്പിക്കുന്നതിന് എത്തിയവരെ എസ്റ്റേറ്റിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല.

എസ്റ്റേറ്റ് നിവാസികള്‍ സര്‍ക്കാരിന് ശക്തമായസന്ദേശമാണ് പ്രതിഷേധത്തിലൂടെ നല്‍കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കി.സര്‍ക്കാര്‍ ജനങ്ങളെ ക്രൂശിക്കാനാണ് ശ്രമിക്കുന്നതെന്ന്  Curraheen എസ്റ്റേറിലെ താമസക്കാരനും മുന്‍ സിറ്റി കൗണ്‍സില്‍ ജീവനക്കാരനുമായ ജോണ്‍ ഒ സള്ളിവന്‍ വ്യക്തമാക്കി. തങ്ങള്‍ക്ക് ഇനിയും സര്‍ക്കാരിന് നല്‍കാന്‍ കയ്യില്‍പണമില്ലെന്നും കുട്ടികള്‍പട്ടിണിയായി പോകുമെന്നും സള്ളിവന്‍ വ്യക്തമാക്കുകയും ചെയ്തു. ജനങ്ങളെ വീടുകളില്‍ നിന്ന് പുറത്താക്കുകയും ബാങ്കുകള്‍ക്ക് കടപ്പെട്ടവരാക്കുകയുമാണ് സര്‍ക്കാര്‍, സാധാരണ ജനങ്ങളെക്കുറിച്ച് യാതൊന്നും ഇവര്‍ ചിന്തിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.

നഗരത്തില്‍ കഴിഞ്ഞ മാസമാണ് ഐറിഷ് വാട്ടര്‍ മീറ്റര്‍ ഘടിപ്പിക്കാന്‍ തുടങ്ങിയത്. പ്രശ്നമൊന്നമില്ലാതെ ബിഷപ്പ് ടൗണില്‍ അനവധി എസ്റ്റേറ്റുകളില്‍ വാട്ടര്‍മീറ്റര്‍ ഘടിപ്പിച്ചിരുന്നു. എന്നാല്‍ Curraheen Estate  എത്തിയതോടെ സ്വഭാവം മാറി. ഐറിഷ് വാട്ടര്‍ ജീവനക്കാര്‍ക്ക് എസ്റ്റേറ്റിന്‍റെ പ്രവേശന കവാടത്തില്‍ വെച്ച് തന്നെ പ്രതിഷേധക്കാരെത്തിയതിനെ തുടര്‍ന്ന് മടങ്ങി പോകേണ്ടി വന്നു.  വരാന്‍ പോകുന്ന ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് നേരിടേണ്ടി വരുമെന്നും ഇപ്പോഴത്തേത് ഒരു തുടക്കമാണെന്നും  സള്ളിവന്‍ പറയുന്നു.  രാവിലെ ആറരയ്ക്ക് മുപ്പത് പേരാണ് എസ്റ്റേറ്റില്‍ നിന്ന് വാട്ടര്‍മീറ്റര്‍ഘടിപ്പിക്കാനെത്തിയവരെ തടയാന്‍  മുന്നോട്ട് വന്നത്.

വിവിധ വീടുകളില്‍ നിന്നുള്ളവര്‍ വാട്ടര്‍മീറ്റര്‍ ഘടിപ്പിക്കരുതെന്നും സമ്മതിക്കില്ലെന്നും സൈന്‍ബോര്‍ഡുകളും പിടിച്ചിരുന്നുതായി സള്ളിവന്‍ വ്യക്തമാക്കി. ഫിന ഫേലിനോ ഫിനഗേലിനോ ലേബര്‍ പാര്‍ട്ടിക്കോ ഇനി വോട്ട് ചെയ്യില്ലെന്നും സള്ളിവന്‍വ്യക്തമാക്കുന്നു.  പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നത് ഇനിയും എസ്റ്റേറ്റില്‍ വാട്ടര്‍ മീറ്റര്‍ഘടിപ്പിക്കാന്‍ തുനിഞ്ഞാല്‍ പ്രതിഷേധം നേരിടേണ്ടി വരുമെന്നാണ്. വാട്ടര്‍ഗ്രാസ് ഹില്ലിലെ താമസക്കാരും പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: