ജര്‍മ്മന്‍ സൂപ്പര്‍മാര്‍ക്കറ്റായ ലിഡില്‍ വളര്‍ച്ചയില്‍ മുന്നില്‍

ഡബ്ലിന്‍:  ജര്‍മ്മന്‍ ഡിസ്കൗണ്ട് സൂപ്പര്‍മാര്‍ക്കറ്റ് ലിഡില്‍ വില്‍പ്പന വളര്‍ച്ചയില്‍ മുന്നോട്ട്. കഴിഞ്ഞ ആഴ്ച്ചകളില്‍ 8.1%  ആണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്ന വര്‍ധന. കഴിഞ്ഞ ഏതാനും ആഴ്ച്ചകളിലായി ഏറ്റവും വേഗത്തില്‍ വളര്‍ച്ച പ്രകടമാക്കുകയാണ് ലിഡില്‍. ഡണ്‍സ് 6.7 ശതമാനം വരെയാണ് വളര്‍ച്ച പ്രകടമാക്കുന്നത്. കന്‍ടാര്‍ വേള്‍ഡ് പാനല്‍ കണക്ക് പ്രകാരം ടെസ്കോയ്ക്കുണ്ടായിരിക്കുന്ന തിരിച്ചടിയില്‍ കുറവുണ്ട്. അയര്‍ലന്‍ഡില്‍ സൂപ്പര്‍മാര്‍ക്കറ്റ് മേഖലയില്‍ ടെസ്കോ തന്നെയാണ് മുന്നില്‍.

2013മുതല്‍ ടെസ്കോയുടെ വിപണി പങ്കാളിത്തും കുറയുന്നുണ്ടെങ്കിലും ഒന്നാം സ്ഥാനം നഷ്ടമായിട്ടില്ല. കഴിഞ്ഞ മൂന്ന് ആഴ്ച്ചയ്ക്കുള്ളില്‍  66% ഐറിഷ് കുടുംബങ്ങളും ലിഡില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഒരു തവണയെങ്കിലും സന്ദര്‍ശിച്ചിട്ടുണ്ടെന്നതാണ്ജര്‍മ്മന്‍ സൂപ്പര്‍മാര്‍ക്കറ്റിന് ശുഭപ്രതീക്ഷ നല്‍കുന്നത്.  ഷോപ്പ് ആന്‍റ് സേവ് ക്യാംപെയിന്‍ ഡണ്‍സിന് വിപണിയില്‍ മെച്ചപ്പെടാന്‍ സഹായിക്കുന്നുണ്ട്. ഓരോ ഷോപ്പിലും കൂടുതല്‍ ചെലവഴിക്കല്‍ നടക്കുന്നുണ്ട്. നൂറ് യൂറോയ്ക്ക് കൂടുതല്‍ഷോപ്പ് ചെയ്താല്‍ കൂടുതല്‍ ആകര്‍ഷകമായ അവസരങ്ങളാണുള്ളത്. ഇതോടെ വളര്‍ച്ചാ നിരക്ക്  6.7% ശതമാനത്തിലെത്തി. ഇതാകട്ടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണ്.

സൂപ്പര്‍ വാല്യൂവാണ് രണ്ടാമത്തെ ഏറ്റവും വലിയ റീട്ടെയ്ലര്‍ 24.3% ശതമാനംവരെയാണ് ഇവരുടെ വിപണി പങ്കാളിത്തം.  ഇക്കുറി ആള്‍ഡിയുടെ വിപണി പങ്കാളിത്തം അഞ്ച് ശതമാനം ഉയര്‍ന്ന് 8.6%ആയിട്ടുണ്ട്. ടെസ്കോയുടെ വിപണി പങ്കാളിത്തം  25%  താഴെയാണ്.  ഈ ത്രൈമസത്തില്‍ 1.5%ശതമാനം വില്‍പന ഇടിഞ്ഞതാണ് കഴിഞ്ഞ രണ്ട് വര്ഷമായി തിരിച്ചടി നേരിടുന്നില്‍ ഏറ്റവും കുറവ്. എങ്കില്‍ കൂടി ടെസ്കോയ്ക്ക് 10,000  പേരെയാണ്  കൂടുതലായി ഷോപ്പുകളിലെത്തിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.

Share this news

Leave a Reply

%d bloggers like this: