20 കെയര്‍ സെന്ററുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ഡബ്ലിന്‍: രാജ്യത്തെ ഇരുപതോളം കെയര്‍ സെന്ററുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ഇത് ഇന്റലക്വചല്‍ ഡിസെബിലിറ്റിയുളള നൂറുകണക്കിനു പേരെ സാരമായി ബാധിക്കും. എച്ച്എസ്ഇ നടത്തുന്ന ഇരുപത് കെയര്‍ സെന്ററുകളിലെ പ്രിശ്‌നങ്ങള്‍ പരിഹരിച്ച് രോഗികള്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുമെന്ന് വ്യക്തമാക്കി ഹെല്‍ത്ത് വാച്ച്‌ഡോഗ് ഹിക്വ നോട്ടീസ് നല്‍കിയിരിക്കുകയാണ്.

നോട്ടിസ് നല്‍കിയിരിക്കുന്ന 20 സെന്ററുകളില്‍ രണ്ട് റെസിഡന്‍ഷ്യല്‍ ഹോമുകള്‍ മാത്രമാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ബാക്കിയുള്ളവ അടച്ചൂപൂട്ടിയാല്‍ നൂറുകണക്കിന് അന്തേവാസികള്‍ക്ക് മറ്റ് താമസസ്ഥലം തേടേണ്ടിവരും. മയോ സ്വിന്‍ഫോര്‍ഡിലെ അരാസ് അട്ട്രാക്ട കെയര്‍ ഹോം അടച്ചപൂട്ടല്‍ ഭീഷണി നേരിടുന്ന കെയര്‍ ഹോമിലൊന്നാണ്. അടച്ചുപൂട്ടാനുള്ള നടപടി ചിലപ്പോള്‍ തടയുമെന്നും എന്നാല്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ മോശമാണ് കെയര്‍ സെന്ററുകളിലെ അവസ്ഥയെന്നും ഫിയന്ന ഫെയില്‍ ഡിസെബിലിറ്റി ആന്‍ഡ് മെന്റല്‍ ഹെല്‍ത്ത് വക്താവ് ഡപ്യൂച്ചി കോള്‍ കെവനി പറഞ്ഞു. ഈ മേഖലയില്‍ വര്‍ഷങ്ങളായി നിക്ഷേപം നടത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ ഡിസെബിലിറ്റിയുള്ളവരെ അവഗണിക്കുകയാണെന്നും കെവനി പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: