300 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഐഎസ് ഭീകരവാദികള്‍ കൊലപ്പെടുത്തി

മൊസൂള്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ 300 പേരെ ഐഎസ് ഭീകരവാദികള്‍ കൊലപ്പെടുത്തി. ഇറാക്കിലെ മൊസൂള്‍ നഗരത്തിലാണു സംഭവം. കൊല്ലപ്പെട്ടവരില്‍ 50 പേര്‍ സ്ത്രീകളാണ്. ഇറാക്കി സൂപ്രീം ഇലക്ഷന്‍ കമ്മീഷനിലെ ഉദ്യോഗസ്ഥരെയാണു ഭീകരവാദികള്‍ വെടിവച്ചു കൊന്നത്. സൈനിക ക്യാംപിനോടു ചേര്‍ന്നാണു തെരഞ്ഞെടുപ്പു ജോലികള്‍ നോക്കിയിരുന്ന ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്നത്. മൊസൂളിലെ നിനവെ പ്രവിശ്യയിലാണ് ആക്രമണം നടന്നത്. ചില ഉദ്യോഗസ്ഥരെ തലയറുത്താണു ഭീകരവാദികള്‍ കൊലപ്പെടുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഐഎസ് ഭീകരവാദികളുടെ ക്രൂരത അവസാനിപ്പിക്കാന്‍ യുഎന്നും മറ്റു ലോകരാജ്യങ്ങളും ഉടന്‍ ഇടപെടണമെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. 2014 ജൂണ്‍ പത്തു മുതല്‍ മൊസൂളിന്റെ നിയന്ത്രണം ഐഎസിന്റെ കൈയിലാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: