പാസ്പോര്‍ട്ട് കാര്‍ഡ് സെപ്തംബറില്‍…അപേക്ഷകള്‍ക്ക് പുതിയ മാനദണ്ഡം

ഡബ്ലിന്‍: പാസ്പോര്‍ട്ട് അപേക്ഷകള്‍ പൂരിപ്പിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദശങ്ങള്‍. വിദേശ കാര്യമന്ത്രി ചാര്‍ലി ഫ്ലനഗാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്.  പാസ്പോര്‍ട്ട് അപേക്ഷയ്ക്കൊപ്പം പുതിയ മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കും. പോസ്റ്റ് ഓഫീസ് ഗാര്‍ഡ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നാണ് അപേക്ഷയും മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കുക.

ഓരോ വര്‍ഷവും 80,000  വരെ അപൂര്‍ണമായ പാസ്പോര്‍ട്ട് അപേക്ഷകളാണ് വകുപ്പിന് ലഭിക്കുന്നത്.  പുതിയ മാര്‍ഗനിര്‍ദേശം വരുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് കരുതുന്നതായി ഫ്ലനഗാന്‍  വ്യക്കമാക്കുന്നു. കൂടുതല്‍ വ്യക്തതയും കാര്യമാത്രപ്രസക്തവുമാണ് മാര്‍ഗനിര്‍ദേശങ്ങളെന്നും അവകാശപ്പെടുന്നുണ്ട്. പൊതുവായി സംഭവിക്കുന്ന തെറ്റുകള്‍ കുറയുന്നതിനും നടപടികള്‍ വേഗത്തിലാക്കാനും പുതിയ നിര്‍ദേശങ്ങള്‍ സഹായകമാകും.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ജൂലൈ വരെ  ഈവര്‍ഷം അഞ്ച് ശതമാനം വര്‍ധനവാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം  629,44 പാസ്പോര്‍ട്ടുകളാണ് നല്‍കിയിരുന്നത്. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സാംപിള്‍ സ്ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപേക്ഷയില്‍ എര്‍കോഡ് അടങ്ങിയിരിക്കും. പഴയഅപേക്ഷ ഫോമും സ്വീകരിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട് വകുപ്പ്. സെപ്തംബര്‍ അവസാനത്തോടെ പാസ്പോര്‍ട്ട് കാര്‍ഡ് ലഭിച്ച് തുടങ്ങുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിയമസാധുതയുള്ള പാസ്പോര്‍ട്ടുടമകള്‍ക്കെല്ലാം  പാസ്പോര്‍ട്ട് കാര്‍ഡ് ലഭിക്കും.

യൂറോപ്യന്‍ യൂണിയന്‍ ഇഇഎ മേഖലയില്‍ സഞ്ചരിക്കാന്‍ ഈ പ്ലാസ്റ്റിക് കാര്‍ഡുകള്‍ തിരിച്ചറില്‍ രേഖയായി ഉപയോഗിക്കാവുന്നതാണ്. മുപ്പത്തിയഞ്ച് യൂറോയാണ് ചെലവ് വരിക. കാര്‍ഡ് കൊണ്ട് യുവാക്കളായവര്‍ക്ക് ഗുണമുണ്ടെന്ന് മന്ത്രി പറയുന്നു. പാസ്പോര്‍ട്ട് പുസ്തകത്തിന് പകരം കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാവുന്നതാണ്. രാത്രിയില്‍ പുറത്ത് പോകുമ്പോഴാണ് പ്രധാനമായും കാര്‍ഡ് ഉപയോഗ പ്രദമാകുക.

Share this news

Leave a Reply

%d bloggers like this: