സൗത്ത് ഡബ്ലിനില്‍ സ്കൂളിനായി ക്യാംപെയിന്‍..കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കുന്നില്ല

ഡബ്ലിന്‍: സ്കൂള്‍ പ്രവേശനം ലഭിക്കുന്നതിനായി സൗത്ത് ഡബ്ലിനിലെ രക്ഷിതാക്കള്‍ ക്യാംപെയിനിങ് ആരംഭിച്ചു. മേഖലയില്‍ ഒരു സ്കൂള്‍ ആവശ്യപ്പെട്ടാണ്ക്യാംപെയിന്‍ നടക്കുന്നത്. ഒരു മാസത്തെ ഗവേഷണത്തിന് ശേഷം മില്‍ടൗണ്‍ സ്കൂള്‍ ഇനിഷ്യേറ്റീവ് എന്നസംഘടന പറയുന്നത് പരിസരത്തുള്ള പത്ത് മേഖലയിലെ  19സ്കൂളുകളെയാണ് വിദ്യാഭ്യാസത്തിനെയാണ് ഇവിടെയുള്ളവര്‍ ആശ്രയിക്കുന്നതെന്നാണ്.

സ്കൂള്‍ലഭിക്കുന്നതിനുള്ള ക്യാംപെയിനിന്‍റെ ഭാഗമായി വെബ്സൈറ്റും ഫേസ്ബുക്ക് പേജും  ട്വിറ്റര്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. ഓണ്‍ലൈന്‍ പെറ്റീഷന്‍ ഡൗണ്‍ലൗഡ് ചെയ്ത് പൂരിപ്പിച്ച് നല്‍കാനും ക്യാംപെയിന്‍ കാര്‍ ആവശ്യപ്പെടുന്നുണ്ട്.  4,000  ലേറെ പേരാണ് മേഖലയില്‍ താമസിക്കുന്നത്.  അവസാന പ്രൈമറി സ്കൂള്‍ മേഖലയില്‍ ഉണ്ടായത് മൗണ്ട് സെന്‍റ് ആന്‍സ് ആണ്. ഇതാകട്ടെ 1995 ല്‍ അടച്ച് പൂട്ടുകയും ചെയ്തു. 2000,2011 ല്‍ ജനസംഖ്യ വര്‍ധിച്ചതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. ജനന നിരക്കാകട്ടെ മൂന്ന് മടങ്ങാണ് വര്‍ധിച്ചിരുന്നത്.

ഈ വര്‍ഷം മാര്‍ച്ചോടെയെങ്കിലും ഇക്കാര്യത്തില്‍ പ്രകടമായ നടപടികള്‍ വേണ്ടതായിരുന്നു.   മേഖലയിലെ രക്ഷിതാക്കള്‍ യോഗങ്ങളും മറ്റും നടത്തിയശേഷം കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. ക്യാംപെയിന്‍കാര്‍ ആദ്യം ചെയ്തത് മേഖലയില്‍ പ്രശ്നംഅറിയുന്നതിന് സര്‍വെ നടത്തുകയായിരുന്നു. എട്ട് വിവിധസ്കൂളുകളില്‍ അപേക്ഷിക്കുമ്പോള്‍ ഒന്ന് മാത്രമാണ് ലഭിക്കുന്നത്. മിക്ക കുടുംബങ്ങളിലെ കുട്ടികള്‍ക്കും പ്രവേശനം സാധ്യമാകുന്നില്ല.  ഈ സാഹചര്യത്തില്‍ മേഖലക്ക് പുറത്തുള്ള സ്കൂളുകളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. മറ്റ് ചിലരാകട്ടെ ഒരു വര്‍ഷം കുട്ടിയുടെ പ്രവേശനം വേണ്ടെന്ന് വെച്ച് കാത്തിരിക്കുന്നു.

മില്‍ടൗണില്‍ സീറ്റില്ലാത്ത അവസ്ഥ മൂലം സമീപപ്രദേശത്തെ സ്കൂളുകളിലും തിരക്ക് കൂടുന്നുണ്ട്. അടുത്തുള്ള പ്രദേശങ്ങളിലെ സ്കൂളിലേക്ക് പോകുന്നതിനും ഗതാഗത കുരുക്കുകള്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ക്യാംപെയിന്‍ ചെയ്യുന്നവര്‍ വിദ്യാഭ്യാസ മന്ത്രിയെ മേയ് മാസത്തില്‍ കണ്ടിരുന്നു. പ്രതികരണം ശുഭകരമാണെന്നാണ് പറയുന്നത്. വകുപ്പ് മേഖലയിലെ ജനസംഖ്യാ പ്രശ്നം പരിശോധിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു മന്ത്രി. വരും ആഴ്ച്ചകളില്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എങ്കിലും ക്യംപെയിന്‍സജീവമായി തന്നെ നിലനിര്‍ത്തുകയാണ് രക്ഷിതാക്കളും സംഘാടകരും.

Share this news

Leave a Reply

%d bloggers like this: