കയ്യില്‍ പണമില്ല…മൂന്നില്‍ ഒരാള്‍ക്കും കരുതിവെയ്ക്കാനൊന്നുമില്ലെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: രാജ്യത്തെ മുതിര്‍ന്നവരില്‍ മൂന്നില്‍ ഒരാള്‍ക്ക് വീതം കരുതല്‍ ധനമായി എടുത്ത് വെയ്ക്കാന്‍ പണമൊന്നും ലഭിക്കുന്നില്ലെന്ന് നാഷണല്‍ വൈഡ് സേവിങ് ഇന്‍ഡക്സ് .  അമ്പത് വയസിന് മുകളിലുള്ള ഉപഭോക്താക്കളാണെങ്കില്‍  തങ്ങള്‍ക്ക് മാറ്റിവെയ്ക്കാന്‍ കഴിയുന്ന സംഖ്യയെക്കുറിച്ച് തൃപ്തിയുള്ളവരും അല്ല. അമ്പത് വയസിന് മുകളിലുള്ള പത്തില്‍ നാല് പേര്‍ വീതം യാതൊന്നും കരുതിവെയ്ക്കാനില്ലാതെയാണ് ജീവിക്കുന്നത്.  മുന്‍കാലങ്ങളിലെല്ലാം ഈ പ്രായഗ്രൂപ്പിലുള്ളവരായിരുന്നു ഏറ്റവും കൂടുതല്‍ തുക കരുതലായി മാറ്റിവെച്ചിരുന്നവര്‍.

ഇന്‍ഡക്സ് ജൂലൈയില്‍  112ലേക്ക് മുന്‍മാസത്തിലെ സൂചികയായ 116ല്‍ നിന്ന് താഴുകയും ചെയ്തു. തങ്ങള്‍ക്ക് ആവശ്യമായവിധത്തില്‍ കരുതിവെയ്ക്കാന്‍ പണമില്ലെന്ന് കരുതുന്നവര്‍ കൂടി വരികയാണ്. മൂന്നില്‍ രണ്ട് പേരും മഴക്കാലം മുന്നില്‍ കണ്ട് കരുതലെടുക്കുന്നവരാണ്. എപ്പോഴെങ്കിലും  ഒന്നും കരുതിവെയ്ക്കാത്തവരുടെ നിരക്ക് ജൂണില്‍ നിന്ന് നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. 32.3പേരാണ് ഇത്തരത്തില്‍ യാതൊന്നും കരുതിവെയ്ക്കത്തവര്‍. 68 ശതമാനം പേരെ എപ്പോഴെങ്കിലുമൊക്കെ പണം കരുതിവെയ്ക്കുന്ന എന്നത് മാത്രമാണ് ആശ്വാസം.

അമ്പത് വയസിന് മുകളിലുള്ള  21 ശതമാനം പേരും യാതൊരുവിധ കരുതല്‍ ധനവും തങ്ങള്‍ക്ക് മാറ്റിവെയ്ക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. അതേ സമയം നിലവിലെ സാഹചര്യം കരുതിവെയ്ക്കുന്നതിന് അനുകൂലമായി മാറുമെന്ന് വിചാരിക്കുന്നവരുടെ ആകെ നിരക്ക് ജൂലൈയില്‍ വര്‍ധിച്ചിട്ടുണ്ട്. മുപ്പത്തിയഞ്ച് ശതമാനവും ശുഭപ്രതീക്ഷ പ്രകടിപ്പിക്കുന്നത്  2011 ജൂണിന് ശേഷം ആദ്യമായാണ്. നാഷണ്‍വൈഡ് യുകെ(അയര്‍ലന്‍ഡ്) മാനേജിങ് ഡയറക്ടര്‍ ബ്രെണ്‍ഡന്‍ സിനോട്ട് ജനങ്ങളുടെ അസന്തുഷ്ടിയും ശുഭപ്രതീക്ഷയും ചൂണ്ടികാണിക്കുന്നുണ്ട്.

ജൂലൈയില്‍ അമ്പത് വയസിന് മുകളില്‍ യാതൊന്നും കരുതിവെയ്ക്കാനില്ലാതിരുന്നവരുടെ നിരക്ക് വരും നാളില്‍  47.4ശതമാനത്തിലേക്ക് വര്‍ധിച്ചേക്കാമെന്ന് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നു. സാന്ദര്‍ഭികമായോ പതിവായോ പണം കരുതാന്‍ സാധിക്കുന്ന പ്രായമായവരുടെ നിരക്ക് 57.5 ശതമാനത്തില്‍ നിന്ന് 52.6ശതമാനത്തിലേക്ക് ഇടിയുകയും ചെയ്തു. കടം തീര്‍ക്കാനാണ് പ്രധാനമായും പണം കൂടുതലായും ചെലവാക്കേണ്ടി വരുന്നതെന്ന് 43 ശതമാനം പേരും പറയുന്നു.

Share this news

Leave a Reply

%d bloggers like this: