കേഡറ്റ് വെടിയേറ്റു മരിച്ചു: എന്‍സിസി അന്വേഷണത്തിനു ഉത്തരവിട്ടു

 

കോഴിക്കോട്: പരിശീലനത്തിനിടെ എന്‍സിസി കേഡറ്റ് വെടിയേറ്റു മരിച്ച സംഭവത്തില്‍ എന്‍സിസി അന്വേഷണത്തിനു ഉത്തരവിട്ടു. സംഭവം എങ്ങനെയെന്ന് അറിയില്ലെന്ന് എന്‍സിസി ഡെപ്യൂട്ടി കമാന്‍ഡന്റ് ആനന്ദ് പറഞ്ഞു. കോഴിക്കോട് വെസ്റ്റ്ഹില്‍ എന്‍സിസി കേന്ദ്രത്തിലായിരുന്നു സംഭവം. കൊല്ലം സ്വദേശി ധനുഷ് കൃഷ്ണ (19) ആണു മരിച്ചത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളജ് വിദ്യാര്‍ഥിയാണു മരിച്ച ധനുഷ്.

ഉച്ചയ്ക്ക് 1.30 ഓടെയാണു സംഭവമുണ്ടായത്. പത്തനാപുരം കോളജില്‍ നിന്നുള്ള സംഘം കുറച്ചു ദിവസമായി വെസ്റ്റ്ഹില്ലിലെ ക്യാമ്പിലുണ്ടായിരുന്നു. വെടിയേറ്റ ഉടന്‍ ധനുഷിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും 3.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. ധനുഷിന് എങ്ങനെയാണു വെടിയേറ്റതെന്ന് എന്‍സിസി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. മൃതദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
-എജെ-

Share this news

Leave a Reply

%d bloggers like this: