ലിവിംഗ് സെര്‍ട്ട് പരീക്ഷഫലം പ്രഖ്യാപിച്ചു

ഡബ്ലിന്‍: ലിവിംഗ് സെര്‍ട്ട് പരീക്ഷഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ 58,000 വിദ്യാര്‍ത്ഥികളില്‍ 45476 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മിക്ക വിഷയങ്ങള്‍ക്കും കഴിഞ്ഞവര്‍ഷത്തിന് തുല്യമായ വിജയശതമാനവും ഗ്രേഡുമുണ്ടെങ്കിലും ഹയര്‍ ലെവല്‍ മാത്‌സിന് പരീക്ഷയെഴുതി 1469 പേരില്‍ 764 പേര്‍ പരാജയപ്പെട്ടു. മാത്‌സിലെ പരാജയത്തില്‍ അസ്വാഭാവികതയില്ലെന്നും എന്നാല്‍ ഇത് പരിശോധിക്കുമെന്നും വിദ്യാഭ്യസമന്ത്രി ജാന്‍ ഒ സല്ലിവന്‍ പറഞ്ഞു.

ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെ ഇനം തിരിച്ചുള്ള ലിസ്റ്റ് സെന്‍ട്രല്‍ ആപ്ലിക്കേഷന്‍ ഓഫീസ് പുറത്തുവിടും.
-എജെ-

Share this news

Leave a Reply

%d bloggers like this: