എയര്‍ ഇന്ത്യ ആഭ്യന്തര സര്‍വീസുകളിലെ സൗജന്യ ബാഗേജ് പരിധി ഉയര്‍ത്തി

 

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ആഭ്യന്തര സര്‍വീസുകളിലെ സൗജന്യ ബാഗേജ് പരിധി ഉയര്‍ത്തി. ഇക്കണോമിക് ക്ലാസ് യാത്രികര്‍ക്ക് ഇനി മുതല്‍ സൗജന്യമായി 25 കിലോ വരെ ബാഗേജ് അനുവദിക്കും. ബുധനാഴ്ച മുതല്‍ പുതിയ തീരുമാനം നിലവില്‍ വരും.

നിലവില്‍ പതിനഞ്ച് കിലോ ആണ് സൗജന്യ ബാഗേജ് പരിധി. ഇത് പത്ത് കിലോ കൂടി ഉയര്‍ത്താനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. കൂടാതെ, കുട്ടികള്‍ക്കും പത്ത് കിലോ വരെ സൗജന്യ ബാഗേജ് എയര്‍ ഇന്ത്യ അനുവദിച്ചിട്ടുണ്ട്. 2016 ഫെബ്രുവരി 7 വരെയാണ് യാത്രികര്‍ക്ക് ഈ സൗജന്യം ബാധകം. ഈ കാലയളവിലേക്ക് ബുധനാഴ്ചയ്ക്കു മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കും സൗജന്യം ബാധകമാണ്.

നേരത്തെ ജെറ്റ് എയര്‍ വേഴ്‌സ് 30 കിലോ ബാഗേജ് പരിധിയായി ഉര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എയര്‍ ഇന്ത്യയുടെ നടപടി.

-എജെ-

Share this news

Leave a Reply

%d bloggers like this: