അയര്‍ലന്‍ഡിലെ മലയാളി വിദ്യാര്‍ഥിനിക്ക് 600 പോയിന്റുമായി തകര്‍പ്പന്‍ വിജയം

 

ഡബ്ലിന്‍: ലിവിങ്ങ് സെര്‍ട്ട് പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ പരീക്ഷയില്‍ ലഭിക്കാവുന്ന പരമാവധി മാര്‍ക്കായ 600 പോയിന്റുമായി ഡബ്ലിനിലെ മലയാളി വിദ്യാര്‍ത്ഥിനി ഐറീന്‍ സെബാസ്റ്റ്യന്‍ മലയാളി സമൂഹത്തിന് അഭിമാനമായി.

കേരളത്തില്‍ അവധികാലത്ത് പോയിരിക്കുന്ന ഐറീന്റെ വിജയം അതീവ ആഹ്ലാദത്തോടെയാണ് ശ്രവിച്ചതെന്ന് മാതാവ് ലിസമ്മ സെബാസ്റ്റ്യന്‍ റോസ് മലയാളത്തോട് പറഞ്ഞു.ഡബ്ലിനിലെ ക്ലോണി എന്ന സ്ഥലത്ത് താമസിക്കുന്ന സെബാസ്റ്റ്യന്‍ ജോസഫ് ലിസമ്മ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ഐറീന്‍.

കാബ്രയിലെ സെന്റ്.ഡോമിനിക്‌സ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ ഐറീന്റെ മികച്ച വിജയത്തെ തുടര്‍ന്ന് ബ്ലാഞ്ചസ് ടൗണിലെ ക്ലോണിയിലെ വീട്ടിലേയ്ക്ക് അഭിനന്ദന പ്രവാഹമാണ്.10 വര്‍ഷമായി അയര്‍ലണ്ടില്‍ എത്തിയ സെബാസ്റ്റ്യനും കുടുംബവും തങ്ങളുടെ മക്കള്‍ക്ക് മലയാളം ഭാഷ അറിയുന്നതും കേരളത്തിലെ സംസ്‌കാരം അനുസരിച്ചു വളര്‍ന്നതും അഭിമാനമായി കരുതുന്നതൊപ്പം ഈ അടിസ്ഥാനമാണ് ഇപ്പോള്‍ ലഭിച്ച മികച്ച വിജയത്തിന്റെ അടിത്തറ എന്നും ഉറപ്പിച്ചു പറയുന്നു.

കേരളത്തിലെ ചങ്ങനാശേരിയിലെ ചെത്തിപുഴ, കുറുപ്പം പറമ്പില്‍ കുടുംബാംഗമായ ഐറീന്റെ സഹോദരി യു സി ഡി കോളേജിലെ വിദ്യാര്‍ഥിനിയാണ്.അമ്മ ലിസമ്മ ഡബ്ലിനിലെ ജയിംസ് കൊണോലി ആശുപത്രിയിലും പിതാവ് സെബാസ്റ്റ്യന്‍ ജോസഫ് ബോബേ ബസാര്‍ ജീവനക്കാരനുമാണ്.

Share this news

Leave a Reply

%d bloggers like this: