എന്‍സിസി കേഡറ്റിനു വെടിയേറ്റത് സ്വന്തം തോക്കില്‍ നിന്നും

 

കോഴിക്കോട് സൈനിക പരിശീലന ക്യാമ്പിനിടെ എന്‍സിസി കേഡറ്റ് ധനുഷ് കൃഷ്ണ സ്വന്തം തോക്കില്‍ നിന്നുതന്നെ വെടിയേറ്റാണു മരിച്ചതെന്നു പ്രാഥമിക നിഗമനം. എന്‍സിസി ഉദ്യോഗസ്ഥരാണു പ്രാഥമിക അന്വേഷണത്തിനു ശേഷം ഇത്തരമൊരു നിഗമനത്തിലേക്കു എത്തിയിരിക്കുന്നത്. ധനുഷ് മനപ്പൂര്‍വ്വം ഇത്തരത്തില്‍ വെടിവച്ചതാണോ, അതോ അബദ്ധത്തില്‍ വെടിപൊട്ടി മരിച്ചതാണോ എന്നതും അന്വേഷിക്കും.

കോഴിക്കോട് വെസ്റ്റ്ഹില്‍ ബാരക്‌സില്‍ നടന്ന എന്‍സിസി സൈനിക പരിശീലന ക്യാമ്പിനിടെയാണു കൊല്ലം പത്തനാപുരം മാലൂര്‍ എംടിഡിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി ധനുഷ് കൃഷ്ണ (18) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.40നായിരുന്നു സംഭവം നടന്നത്. പോയിന്റ് 22 റൈഫിളില്‍ നിന്നാണു ധനുഷിനു വെടിയേറ്റത്.
-എജെ-

Share this news

Leave a Reply

%d bloggers like this: