മലയാളത്തിലെ ആദ്യ എച്ച്ഡി ചാനലുമായി ഏഷ്യാനെറ്റ്

 
തിരുവനന്തപുരം: ഏഷ്യാനെറ്റ് മലയാളത്തിലെ ആദ്യ എച്ച്ഡി ചാനലാകുന്നു. ഏഷ്യാനെറ്റ് എച്ച്ഡി എന്ന പേരില്‍ വ്യാഴാഴ്ച്ച വൈകിട്ട് ആറു മുതല്‍ ഏഷ്യാനെറ്റ് മലയാളിക്കു മുന്നിലേക്കെത്തും. മിനി സ്‌ക്രീന്‍ ചരിത്രത്തിലെ പല സുപ്രധാന നേട്ടങ്ങളും ആദ്യം സ്വന്തമാക്കിയ ഏഷ്യാനെറ്റ് വീണ്ടുമൊരു നാഴികക്കല്ലുകൂടി പിന്നിടുകയാണ്.

മലയാളികള്‍ക്ക് എന്നും പുതിയ ദൃശ്യസംസ്‌കാരം സമ്മാനിച്ചിട്ടുള്ള ഏഷ്യാനെറ്റ്, പൂര്‍ണ ദൃശ്യഭംഗിയോടെ ഹൈ ഡെഫനിഷനില്‍ ഡോള്‍ബി 5.1 ശബ്ദ മികവില്‍ ഏഷ്യാനെറ്റ് എച്ച്ഡി ചാനലിലൂടെ സ്വീകരണ മുറികളിലെത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: