ഈ വര്‍ഷം ആദ്യ ഏഴുമാസത്തിനകം മധ്യധരണ്യാഴിവഴി യൂറോപ്പിലേക്ക് കടന്നത് 2,37,000 അഭയാര്‍ഥികള്‍

ജനീവ: ഈ വര്‍ഷം ആദ്യ ഏഴുമാസത്തിനകം മധ്യധരണ്യാഴിവഴി യൂറോപ്പിലേക്ക് കടന്നത് 2,37,000 അഭയാര്‍ഥികള്‍. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനാണ് കണക്ക് പുറത്തുവിട്ടത്. 2014ല്‍ ആകെ 2,19,000 കുടിയേറ്റക്കാരാണ് ഇതുവഴി യൂറോപ്പിലെത്തിയിരുന്നത്. ചെറുതോണികള്‍, ബാര്‍ജുകള്‍ എന്നിവയില്‍ സുരക്ഷാക്രമീകരണങ്ങളില്ലാതെ ദിനംപ്രതി ആയിരക്കണക്കിന് അഭയാര്‍ഥികളാണ് മധ്യധരണ്യാഴി താണ്ടുന്നത്.

ഇറ്റലിയിലേയും ഗ്രീസിലേയും തീരങ്ങളാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. സ്‌പെയിന്‍, മാള്‍ട്ട എന്നിവിടങ്ങളിലും പലരും അനധികൃതമായെത്തി പിടിയിലായിട്ടുണ്ട്. നിരവധിപേരെ ഇറ്റലിയുടെ തീരദേശസേന രക്ഷപ്പെടുത്തി. അനധികൃത കുടിയേറ്റത്തിനിടെയുണ്ടാവുന്ന മരണസംഖ്യയും വര്‍ധിച്ചു.

ഒരാഴ്ചയ്ക്കിടെ മധ്യധരണ്യാഴിയില്‍ രണ്ട് കപ്പലപകടങ്ങളുണ്ടായി 2,300 പേരാണ് മരിച്ചത്. ലിബിയയില്‍നിന്നുമാത്രം 1,20,000 പേര്‍ സിസിലി ദ്വീപില്‍ അഭയംതേടിയതായും സംഘടന വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: