ഡിസെബിലിറ്റി കെയര്‍ സെന്ററുകളിലെ രോഗികളുടെ പുനരധിവാസം: 240 മില്യണ്‍ യൂറോ വേണമെന്ന് HSE

 

ഡബ്ലിന്‍: വിവാദത്തിലകപ്പെട്ടിരിക്കുന്ന ഡിസെബിലിറ്റി കെയര്‍ സെന്ററുകളിലെ രോഗികളെ പുനരധിവസിപ്പിക്കുന്നതിന് 240 മില്യണ്‍ യൂറോ വേണമെന്ന് എച്ച്എസ്ഇ. അടിസ്ഥാനസൗകര്യങ്ങളില്ലാതെ ദുതിരപൂര്‍ണമായ ജീവിതെ നയിക്കുന്ന ഡിസെബിലിറ്റി കെയര്‍ സെന്ററുകളിലെ രോഗികളുടെ അവസ്ഥ ഏറെ വിവാദമായിരിക്കുകയാണ്. ഡിസൈബിലിറ്റി സെന്ററുകളില്‍ കഴിയുന്ന 3000 ത്തോളം അന്തേവാസികളെയാണ് പുനരധിവസിപ്പിക്കേണ്ടത്. ഹിക്വ നെഗറ്റീവ് റേറ്റിംഗ് നല്‍കിയിരിക്കുന്ന ലാര്‍ജ് ഇന്‍സ്റ്റിറ്റിയൂഷണല്‍ സെന്ററില്‍ കഴിയുന്ന 230 രോഗികള്‍ക്കായി 19 മില്യണ്‍ യൂറോ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹ്വികയുടെ പരിശോധന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് 20 കെയര്‍ സെന്ററുകള്‍ അടച്ചൂപൂട്ടല്‍ ഭീഷണിയിലാണ്. എച്ച്എസ്ഇ നേരിട്ടോ എച്ച്എസ്ഇ കണ്ടെത്തുന്ന വോളന്ററി ബോഡിയുടെ നിയന്തണത്തിലോ ആണ് കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. കെയര്‍ സെന്ററുകളിലെ പ്രശ്‌ന പരിഹാരത്തിന് ആരോഗ്യവകുപ്പിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും എച്ച്എസ്ഇ വ്യക്തമാക്കി.

-എജെ-

Share this news

Leave a Reply

%d bloggers like this: