ബിരുദാനന്തര ബിരുദത്തിന് പാര്‍ട്ട് ടൈം വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ നികുതി ഇളവ് അനുവദിക്കണം-ആര്‍ഐഎ

ഡബ്ലിന്‍:    പാര്‍ട്ട് ടൈം വിദ്യാര്‍ത്ഥികള്‍‍ക്ക് പുതിയ നികുതി ഇളവ് അനുവദിക്കണമെന്ന് റോയല്‍ ഐറിഷ് അക്കാദമിയുടെ ആവശ്യം.  ബിരുദാനന്തര പഠനത്തിന് വിദ്യാര്‍ത്ഥികള്‍ പ്രവേശിക്കുന്നത് കുറവായ സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. രാജ്യത്ത് ഗവേഷണവും മികച്ച കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന  സ്ഥാപനമാണ് ആര്‍ഐഎ. ഫീസ് സൗജ്യനമായ  പഠന പദ്ധതികളില്‍ നിന്നും പാര്‍ട്ട് ടൈം വിദ്യാര്‍ത്ഥികളെ ഒഴിവാക്കുന്നത് വിദ്യാര്‍ത്ഥികളെ   പരമ്പരാഗതമായല്ലാത്ത രീതിയില്‍  ഉന്നത വിദ്യാഭ്യാസം നേടുന്നത് തടയുന്നിന് കാരണമാകുന്നുണ്ട്.

ഏതെങ്കിലും വിധത്തിലുള്ള പിന്നോക്കാവസ്ഥ മൂലമായിരിക്കും പാര്‍ട്ട് ടൈം ആയി ഉന്നത വിദ്യാഭ്യാസത്തിന് വിദ്യാര്‍ത്ഥികള്‍ വരുന്നത്. ഇതിന് മേല്‍ ഫീസ് കൂടി ഏര്‍പ്പെടുത്തുന്നത് വിദ്യാര്‍ത്ഥികളെ കൂടുതല്‍ അകറ്റി നിര്‍ത്തുന്നതിനായിരിക്കും സഹായകരമാകുക.  €25,000  വാര്‍ഷിക വരുമാനമുള്ള ബാങ്ക് ജീവനക്കാരന്‍ ഫീസ് നല്‍കി  പഠിക്കുമ്പോള്‍ ബാങ്ക് സിഇഒയുടെ മകന്‍ ഫ്രീ ഫീസ് സ്കീമില്‍ പൂര്‍ണ സമയ പഠനത്തിന് സൗജന്യം അനുഭവിക്കുന്നത് ഏത് വിധത്തിലാണ് ന്യായീകരിക്കാനാകുകയെന്ന് ആര്‍ഐഎ പ്രസിഡന്‍റ് മേരി ഡാലി ചോദിക്കുന്നു.

ഹയര്‍ എഡുക്കേഷന്‍ അതോറിറ്റി നേരത്തെ പിഎച്ച്ഡിക്ക് പഠിക്കുന്നവരുടെ പ്രവേശന നിരക്ക് ഒമ്പത് ശതമാനം കുറഞ്ഞതായി വ്യക്തമാക്കിയിരുന്നു. ഉന്നത പഠനത്തിന് മുതിര്‍ന്ന  അപേക്ഷകരില്‍ രണ്ട് ശതമാനം കുറവുള്ളതായി ഇന്ന് പുറത്ത് വന്ന കണക്കുകളും വ്യക്തമാക്കുന്നുണ്ട്. സ്കൂളില്‍ നിന്ന് നേരത്തെ തന്നെ പഠനം ഉപേക്ഷിച്ച് പോകുന്നവര്‍ക്ക് പഠനത്തിനുള്ള വഴി പാര്‍ട്ട ടൈം മാത്രമാണെന്ന് ആര്‍ഐഎയുടെ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടികാണിക്കുന്നു.  പഠനം ജോലി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുടുംബം ഇവയെല്ലാം സമതുലിതമാക്കുന്നതിന് പാര്‍ട്ട് ടൈം ആയി പഠിക്കുക അല്ലാതെ വേറെ വഴിയില്ല.  20,000 ലേറെ പാര്‍ട്ട് ടൈം ബിരുദ തല വിദ്യാര്‍ത്ഥികളാണ് ഗ്രാന്‍റോ മറ്റ് പിന്തുണയോ ഇല്ലാതെ പഠിക്കുന്നത്. നാല്‍പത് മില്യണ്‍ യൂറോ ഇവര്‍ ഫീസായും വാര്‍ഷികമായി നല്‍കുന്നുണ്ട്.

160,000 വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ തലത്തില്‍ ഫീസ് സൗജന്യത്തോടെയും മറ്റ് തലത്തിലുള്ള സാമ്പത്തിക പിന്തുണയോടെയും പഠിക്കുകയും ചെയ്യുന്നു.  ഈ അസമത്വം ഇല്ലാതാക്കാന്‍ ബിരുദാനന്തര ബിരുദ തലത്തില്‍ ഫീസിന് മേല്‍ നൂറ് ശതമാനം നികുതി ഇളവ് അനുവദിക്കണം. നിലവില്‍ ബിരുദാനന്തര ബിരുദ പാര്‍ട്ട് ടൈം വിദ്യാര്‍ത്ഥികള്‍ക്ക് ചെലവ് €1,500  മുകളിലാണെങ്കില്‍ ആണ് നികുതി ഇളവുള്ളത്.  ഇരുപത്ശതമാനം നിരക്കില്‍ പരമാവധി ഏഴായിരംയൂറോയാണ് ഇളവ് ലഭിക്കുക. ഇത് മൂലം ഇവരുടെ  ചെലവ് വര്‍ഷം €10,000 ആകുന്നത് €8,900 ലേക്ക് കുറയാവുന്നതാണ്. ഒഇസിഡി, ഐബെക്, യൂണിയന്‍ ഓഫ് സ്റ്റുഡന്‍റ് അയര്‍ലന്‍ഡ് ഇവരെല്ലാം പാര്‍ട്ട് ടൈം വിദ്യാര്‍ത്ഥികളുടെ മേലുള്ള വിവേചനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നതാണ്.  പിജി പഠനത്തിനുള്ള സാമ്പത്തിക ബാധ്യത കൂടുകയാണ് ഓരോ വര്‍ഷവും.  സ്റ്റുഡന്‍റ് ഗ്രാന്‍റ് സ്കീമില്‍ നല്‍കിയ സഹായവും സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: