ഐറിഷപൗരനാണെന്നു സംശയിക്കുന്ന യുവാവിനെ പീഡനക്കേസില്‍ പോലീസ് തിരയുന്നു

ഡബ്ലിന്‍ : 17 വയസ്സുകാരിയായ പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച പ്രതിയെ യുകെ പോലീസ് അന്വേഷിക്കുന്നു. ഇയാള്‍ ഒരു അയര്‍ലണ്ടുകാരനാകാമെന്നാണ് പോലീസ് അനുമാനിക്കുന്നത്. അയര്‍ലണ്ട് സോക്കര്‍ ജേഴ്‌സിയായിരുന്നു പ്രതി ധരിച്ചിരുന്നത്. ഇയാള്‍ ഐറിഷ് പൗരനാണെന്നാണ് പോലീസ് സംശയിക്കുന്നത്. കഴിഞ്ഞ ഏപ്രലിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഏപ്രില്‍ 23 വൈകിട്ട് 6.30 ന് Woolwich New Road and Central Way വഴിയുള്ള route 177 bsu സഞ്ചരിക്കവെയാണ് പെണ്‍കുട്ടിക്ക് ദുരനുഭവമുണ്ടായത്. പ്രതിക്ക് ഏകദേശം 30 നും 40 നും മധ്യേ പ്രായമുള്ള, വെളുത്ത, സാധാരണ വണ്ണമുളള, കറുത്ത മുടിയുള്ളയാളാണ് പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി പോലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതും ലൈംഗീകമായി ഉപദ്രവിക്കുന്നതും കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ഇത്തരം പ്രവര്‍ത്തികള്‍ ഗതാഗത സംവിധാനത്തില്‍ വര്‍ധിച്ചു വരുന്നത് ഗൗരവകരമായിട്ടാണ് കാണുന്നതെന്നും പോലീസ് വൃത്തങ്ങല്‍ വ്യക്തമാക്കി. ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പോലീസിന് ലഭ്യമായിട്ടില്ല. ഇയാളെ സംബന്ധിക്കുന്ന എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

DC Joanne O’Connor on 07795 266293
Crimestoppers anonymously on 0800 555 111
quoting reference 177872.

Share this news

Leave a Reply

%d bloggers like this: