ഭീകരവാദം ചര്‍ച്ച ചെയ്യാനുള്ള ഇന്ത്യയുടെ ക്ഷണം പാക്കിസ്ഥാന്‍ നിരസിച്ചു

ന്യൂഡല്‍ഹി : ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകളും അനുരജ്ഞന ശ്രമങ്ങളും എങ്ങുമെത്താതെ പോകുന്നു. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ഠാവിനെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ത്യയിലേക്ക് ക്ഷണിച്ചു. എന്നാല്‍ വിഘടനവാദികളുമായി ചര്‍ച്ച നടത്താന്‍ പാക്കിസ്ഥാനെ അനുവദിക്കില്ലെന്നും സുഷമ വ്യക്തമാക്കി. എന്നാല്‍ ഭീകരവാദം മാത്രം ചര്‍ച്ച ചെയ്യണമെന്ന ഇന്ത്യയുടെ നിലപാടിനോട് യോജിക്കാനാവില്ലെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കി. നരേന്ദ്രമോദി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷം പാക്കിസ്ഥാനു നേരെ പുതിയ അജണ്ടകള്‍ നടപ്പാക്കുകയാണെന്നും പാക്കിസ്ഥാന്‍ ആരോപിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം വിളിച്ചിരിക്കുന്നത് കാശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാനല്ല. ഉഫാ ധാരണപ്രകാരം ഇരു രാജ്യങ്ങളുടേയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍ പ്രധാന വിഷയം ഭീകരവാദമാണ്.ഭീകരവാദവും സമാധാന ചര്‍ച്ചയും ഒരുമിച്ചു കൊണ്ടുപോകാനാവില്ലെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി. ഉഭയകക്ഷി ചര്‍ച്ചകള്‍ മുന്നോട്ടു പോകുന്നതില്‍ പാക്ക് പ്രധാന മന്ത്രി നവാസ് ഷെരീഫിനും താല്പര്യമില്ലെന്ന് സുഷമ കൂട്ടി ചേര്‍ത്തു. എന്നാല്‍ സമാധാന ചര്‍ച്ചകള്‍ക്ക് വഴിമുടക്കി നില്ക്കുന്നത് ഇന്ത്യയാണെന്ന നിലപാടിലാണ് പാക്കിസ്ഥാന്‍. ചര്‍ച്ചകള്‍ക്ക് ഇന്ത്യ പല ഉപാധികള്‍ വെയ്ക്കുന്നുവെന്ന് പാക്ക്് ദേശീയ ഉപദേഷ്ടാവ് തിരിച്ചടിച്ചു.

Share this news

Leave a Reply

%d bloggers like this: