ജലക്കരം നല്‍കാന്‍ ആവശ്യപ്പെട്ട് ഐറിഷ് വാട്ടറിന്‍റെ ടെക്സ്റ്റ് മെസേജും

ഡബ്ലിന്‍:ജലക്കരം നല്‍കാത്തവരോട് കുടിശ്ശിക തീര്‍ക്കാന്‍ ആവശ്യപ്പെട്ട് മെസേജുകള്‍ അയക്കുന്നുണ്ടെന്ന് ഐറിഷ് വാട്ടര്‍. നേരത്തെ  ഫോണ്‍ വഴി  കരമടക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഐറിഷ് വാട്ടറിന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫോണ്‍ ചെയ്യുകയോ മെസേജ് അയക്കുകയോ ചെയ്യുന്നത്. ഇത് കൂടാതെ ചിലര്‍ക്ക് കത്തെഴുതുകയാണ് ചെയ്തിരിക്കുന്നത്.  ഐറിഷ് വാട്ടറിന്‍റെ നടപടി രാഷ്ട്രീയ നേതാക്കളുടെ വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്.

ആദ്യരണ്ട് തവണത്തെ ജലക്കരവും നല്‍കാത്തവരെ ആണ് വിളിക്കുന്നത്. മെസേജില്‍ ഐറിഷ് വാട്ടറുമായി ബന്ധപ്പെടാനും നിര്‍ദേശിക്കുന്നുണ്ട്. പതിനായിരക്കണക്കിന് പേര്‍ക്ക് ഇതിനോടകെ ടെക്സ്റ്റ് മെജേസ് അയച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഒന്നുകില്‍ ഐറിഷ് വാട്ടറിനെ ഫോണ്‍ ചെയ്യുകയോ അതല്ലെങ്കില്‍ കമ്പനിയുടെ വെബ്സൈറ്റിലെ അക്കൗണ്ട് വഴിയോ വിവരങ്ങള്‍ അറിയിക്കാനും നിര്‍ദേശിക്കുന്നു. മെബൈല്‍ നമ്പര്‍ നല്‍കിയവര്‍ക്ക് മാത്രമാണ് ടെക്സ്റ്റ് മെജേസ് അയക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു.

ആഴ്ച്ചയില്‍ അഞ്ച് യൂറോ വെച്ച് അടക്കാന്‍ അനുമതി നല്‍കുന്നതടക്കം കുടിശ്ശികയുള്ളവര്‍ക്ക് കട്വാശ്വാസ നടപടികളുണ്ട്. നേരത്തെ ജീവനക്കാര്‍ ഉപഭോക്താക്കളെ വിളിച്ച് കരമടക്കാന്‍ ആശ്യപ്പെട്ടത് വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: