ലഹരിക്ക് ബ്യൂട്ടെയ്ന്‍…ഡബ്ലിന്‍ സിറ്റി സെന്‍റര്‍ മേഖലയില്‍ ഉപയോഗം കൂടുന്നു

ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റി സെന്‍റര്‍ മേഖലയില്‍ ബ്യൂട്ടെയ്ന്‍ ലഹരിക്കായി ഉപയോഗിക്കുന്നത് കൂടുന്നു. മദ്യപിച്ചതിന് സമാനമായ രീതിയില്‍ ലഹരിയിലെത്തുന്നതിന് ബ്യൂട്ടെയ്ന്‍ വാതകം ശ്വസിക്കുകയാണ് ചെയ്യുന്നത്. സിഗരറ്റ് ലൈറ്ററുകള്‍ റീഫില്‍ ചെയ്യുന്നിടത്തും എയറോസോള്‍ സ്പ്രേകളിലും വ്യാപകമായി കാണപ്പെടുന്നതാണ് ബ്യൂട്ടെയ്ന്‍ ഉപയോഗിക്കുമ്പോള്‍ മദ്യപാനത്തിന് സമാനമായ ലഹരിയും ഉന്മാദവും സൗഖ്യവും തോന്നുകയും ചെയ്യും. എന്നാല്‍ പെട്ടെന്നുള്ള മരണത്തിന് വരെ കാരണമാകാവുന്നതാണിത്.

Ana Liffey Drug Project വിഷയത്തെക്കുറിച്ചുള്ള ക്യാംപെയിനുമായി മുന്നോട്ട് പോകുകയാണ്. ബ്യൂട്ടെയ്ന്‍ ശ്വസിക്കുന്നത് പുതിയ രീതിയല്ലെന്നും എന്നാല്‍ തെരുവിലും  ഹോസ്റ്റലിലും കഴിയുന്നവര്‍ക്കിടയില്‍ ഇത് കൂടുതലായി കണ്ട് വരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് സംഘടനയുടെ ഡയറക്ടര്‍ ടോണി ഡഫിന്‍ വ്യക്തമാക്കുന്നു.  ബ്യൂട്ടെയ്ന്‍ ശ്വസിക്കുന്നതിലെ പ്രധാനപ്രശ്നം ഇതിന്‍റെ ഫലം പ്രവചനാതീതമാണെന്നതാണ്.സുരക്ഷിതമായി ശ്വസിക്കാന്‍ കഴിയുന്നതിന് എത്രയെന്ന കൃത്യമായ പിരമിതിയും ഇല്ല.

താത്കാലികമായി ഓര്‍മ്മ നഷ്ടപ്പെടുക,  അപസ്മാരം തുടങ്ങിയവയ്ക്കും കാരണമാകുന്നതാണ്. ലഭിക്കാനെളുപ്പവും ചെലവ് കുറവുമാണ് എന്നത് ഉപയോഗം കൂട്ടുന്നതായാണ് സംശയം. പലരുടെയും ദൈന്യംദിന മയക്കമരുന്ന് ഉപയോഗത്തില്‍ ബ്യൂട്ടെയ്ന്‍ സ്ഥിര ഉപയോഗ വസ്തുആകുന്നതായാണ് സംശയമുള്ളത്. ഉപയോഗത്തിന് അടിമപ്പെടുന്നതോടെ ഇവ ഉപേക്ഷിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയാണ് കണ്ട് വരുന്നതെന്നും വ്യക്തമാക്കുന്നുണ്ട്. ക്യാംപെയിനിന്‍റെ ഭാഗമായി എത്രീ പോസ്റ്ററുകള്‍ റീട്ടെയ്ലര്‍മാര്‍ക്ക് നല്‍കുകയാണ്. അടിയന്തര സാഹചര്യം പരിഗണിച്ച് താമസം നല്‍കുന്നവര്‍, ലഹരി മുക്ത കേന്ദ്രങ്ങള്‍, ഗാര്‍ സ്റ്റേഷനുകള്‍ എന്നിവര്‍ക്കും അപകടങ്ങള്‍ വ്യക്തമാക്കുന്ന പോസ്റ്ററുകള്‍ നല്‍കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: