കോര്‍ക്ക് സിറ്റി-കൗണ്‍സില്‍ ലയനം…നിക്ഷേപങ്ങളെയും തൊഴിലിനെയും ബാധിക്കുമെന്ന് അഭിപ്രായം

ഡബ്ലിന്‍: കോര്‍‍ക്ക് സിറ്റിയും കൗണ്ടികൗണ്‍സിലും ലയിപ്പിക്കുന്നത് ഗുണകരമാവില്ലെന്ന അ ഭിപ്രായവുമായി രാജ്യത്തെ പ്രമുഖമായ രണ്ട് നിര്‍മ്മാണ സ്ഥാപനങ്ങള്‍. തൊഴില്‍ , നിക്ഷേപ രംഗങ്ങളില്‍ ഇത് വലിയ കോട്ടം വരുത്താന്‍ കാരണമാകുമെന്നാണ് അഭിപ്രായപ്പെടുന്നത്. ലയനം നടന്നാല്‍ കോര്‍ക്ക് കൗണ്ടി കൗണ്‍സിലിന്‍റെ സബ്ഡിവിഷനായി കോര്‍ക്ക് സിറ്റി മാറുമെന്നും കോര്‍ക്ക് സിറ്റിയെ രണ്ടാമത്തെ വലിയ സിറ്റിയെന്ന പദവയില്‍ നിന്ന് വീണ്ടും അകറ്റുമെന്നും ആണ് ചൂണ്ടികാണിക്കുന്നത്. കോര്‍ക്കിലെ മാര്‍ക്കറ്റിങ് രംഗത്തെ ഇത് സാരമായി ബാധിക്കുന്നതാണ്. പൈപ് ലൈന്‍ പ്രൊജക്ടുകളില്‍ നിരവധി പ്രൊജക്ടുകള്‍ സിറ്റിയില്‍ എടുത്തിട്ടുള്ളവരാണ് ഇരു സ്ഥാപനങ്ങളും.

ഈ വര്‍ഷം അവസാനത്തോടെ 150,000 സ്ക്വയര്‍ മീറ്റര്‍ ഓഫീസ് ആണ്‍ ആന്‍ഡേഴ്സണ്‍ ക്വേയില്‍ ഒരു സ്ഥാപനം തുടങ്ങുന്നത്. ആല്‍ബര്‍ട്ട് ക്വേയില്‍ മറ്റൊരു ഓഫീസും ഇതേ സ്ഥാപനത്തിന്‍റെതായി വരുന്നുണ്ട്. കാപിറ്റോള്‍ സിനിമ സൈറ്റ് പുനരുജ്ജീവിപ്പിക്കുന്നതിന് അമ്പത് മില്യണ്‍ പ്രൊജക്ടിന് അനുമതി നല്‍കിയിട്ടുണ്ട്. നഗരത്തിന്‍റെ അതിര്‍ത്തി വികസിപ്പിച്ച് മെട്രോപൊളിറ്റീന്‍ മേഖല കൂടി ഉള്‍ക്കൊള്ളാന്‍കഴിയുന്ന വിധമായാല്‍ 250,000 -300,000 വരെ ജനങ്ങളെ ഉള്‍ക്കൊള്ളുകയും അത് നഗരത്തെ ആഗോള നിലവാരത്തില്‍ എത്താന്‍ നഗരത്തെ സഹായിക്കുകയും ചെയ്യുമെന്നാണ് ഒരു പക്ഷം വിലയിരുത്തുന്നത്

അതേ സയമം O’Callaghan Properties, JCDയുമാണ് ലയനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. കോര്‍ക്ക് ലോക്കല്‍ ഗവണ്‍വമെന്‍റ് റിവ്യൂ ലയനത്തിന്‍റെ ഭാഗമായി സിറ്റിയുടെ അതിര്‍ത്തി അമ്പത് വര്‍ഷത്തിനിടെ ആദ്യമായി വികസിപ്പിക്കാനോ സിറ്റിയെ കൗണ്‍സിലുമായി ലയിപ്പിക്കാനോ സാധിക്കുമോ എന്ന് പരിശോധിക്കുന്നുണ്ട്. സര്‍ക്കാരിന് അടുത്തമാസം റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യും. സിഎല്‍ജിആറിന് ഇരു സ്ഥാപനങ്ങളും നിര്‍ദേശങ്ങളൊന്നും കൈമാറിയിട്ടില്ല. ഇരു സ്ഥലങ്ങളും ലയിച്ചാല്‍ വലിയ പ്രൊജക്ടുകളുടെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ വൈകുമെന്നാണ് ചൂണ്ടികാണിക്കുന്നതിലെ ഒരു ഘടകം. കോര്‍ക്ക് സിറ്റിയ്ക്ക് സ്വയം ഒരു ഭരണ സംവിധാനമുള്ളത് പ്രതീക്ഷിച്ച് നിക്ഷേപം നടത്താന്‍ തയ്യാറുള്ളവരെ ലയനം നിരുത്സാഹപ്പെടുത്തുമെന്ന അഭിപ്രായവും പങ്ക് വെയ്ക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: