ആസാമിലും നിര്‍ഭയമോഡല്‍ പീഡനം,പെണ്‍കുട്ടിയെ ബസിനുള്ളില്‍ സംഘം ചേര്‍ന്നു പീഡിപ്പിച്ചു

 

ഗോഹട്ടി: ആസാമില്‍ 13 വയസുകാരി പെണ്‍കുട്ടിയെ ബസിനുള്ളില്‍ സംഘം ചേര്‍ന്നു പീഡിപ്പിച്ചു. ബക്‌സ ജില്ലയിലെ ഗോരശ്വറിലാണ് ഡല്‍ഹി നിര്‍ഭയ സംഭവത്തിനു സമാനമായ സംഭവമുണ്ടായത്. ഞായറാഴ്ച രാത്രിയാണ് സംഭവം. വീട്ടുജോലിക്കാരിയായിരുന്ന പെണ്‍കുട്ടി സ്വന്തം വീട്ടിലേയ്ക്ക് പോകുന്നതിനിടെ ബസ് മാറി കയറി. ബസ് സര്‍വീസ് അവസാനിപ്പിച്ച സ്ഥലത്ത് എത്തിയപ്പോള്‍ തനിച്ചായ പെണ്‍കുട്ടിയെ രണ്ടംഗ സംഘം പീഡിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ചു. പിന്നീട് പരിക്കേറ്റു കിടന്ന പെണ്‍കുട്ടിയെ പ്രദേശവാസികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടി ആരോഗ്യനില വീണ്ടെടുത്തു വരുന്നു.

സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാരും പോലീസുമാണ് സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ഉത്തരവാദിയെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ഗോരേശ്വര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. അര്‍ഷാദ് അലി, റൂബുള്‍ അലി എന്നിവരാണ് കേസിലെ പ്രതികളെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിനു ശേഷം ഇവര്‍ ഒളിവിലാണ്. ഇവര്‍ക്കു വേണ്ടി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും എത്രയും വേഗം കസ്റ്റഡിയില്‍ എടുക്കുമെന്നും ബക്‌സ എസ്പി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: