മസ്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. അതിരമ്പുഴ ശ്രീകണ്ഠമംഗലം മുണ്ടുവേലിമുകളേല്‍ ചെറിയാന് ഐസക്കിന്റെ മകന് മാത്യു ചെറിയാന് (ജോയന്-34) ആണ് മരിച്ചത്. 23ന് ഒമാനിലെ സലാലയില്‍ കാര്‍ കുഴിയിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്.
കാസര്‍ഗോഡ് വിരിക്കുളം സ്വദേശിയായ ജോയന്റെ ശുശ്രൂഷ ചടങ്ങുകള്‍ വ്യാഴാഴ്ച നാലിന് അതിരമ്പുഴ ശ്രീകണ്ഠമംഗലത്തെ തറവാട്ട് വീട്ടിലും സംസാകാരം ലിസ്യു പള്ളിയിലും നടക്കും. ഭാര്യ അല്‍ഫോന്‍സ തൊടുപുഴ തോട്ടത്തില്‍ കുടുംബാംഗവും മാതാവ് ആന്‍സമ്മ കുടമാളൂര്‍ കുളങ്ങര കുടുംബാംഗവുമാണ്. ഫാ.ജോസഫ് മുണ്ടുവേലിമുകളേല്‍ സിഎംഐ പിതൃസഹോദരനാണ്.