…..ഓണനിലാവ് (അശ്വതി പ്ലാക്കല്‍)

ചായക്കപ്പുകള്‍ നിരത്തി വെച്ചിരുന്ന ടീപോയിയില്‍ നിന്ന് ഉറുമ്പുകളുടെ ശവഘോഷയാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു .എന്തിനെന്നറിയാതെ കൃത്യമായി ആ മാഗസിന്‍ താഴേക്ക് പതിക്കുകയും ചെയ്തത് ഏറെക്കുറെ യാഥാര്‍ത്ഥ്യത്തിലേയ്ക്ക് തിരിച്ചു വരാന്‍ രാജീവിനെ സഹായിച്ചു മഞ്ഞ മന്ദാരങ്ങള്‍ തിരിയെ നല്‍കിയത് ദീര്‍ഖമായ തലക്കെട്ടിലൂടെ തിരിച്ചു വന്ന കഥാകാരനെ കുറിച്ചുള്ള 3 പേജ് കവിയുന്ന ലേഖനപ്രീണനം അയാളെ വല്ലാതെ അസ്വസ്ഥനാക്കി തുടങ്ങിയിരുന്നു

ഇന്നല്ലേ അക്കാദമിയിലെ പ്രോഗ്രാം ഒരു ചെറുചിരിയും വേറൊരു ചൂട് ചായയുമായി സുധയാണ്

ജീവിതത്തിലെ അവസാന പ്രതീക്ഷയായോ ദുഖ്‌സ്വപ്നമായോ വായിക്കാവുന്ന തന്റെ പെണ്ണ് .അക്ഷര മായാജാലങ്ങള്‍ ഒരു പെരും നുണയാണെന്ന് തിരിച്ചറിയുന്ന ജീവിത സായാഹ്നത്തില്‍ ഇവള്‍ എന്ത് ചെയ്യും ??താഴെ വീണ മാഗസിന്‍ എടുത്തു സുധ വായിച്ചു തുടങ്ങുന്ന ഓരോ നിമിഷത്തിലും രാജീവ് ദൂരെ എവിടെയോ ആയിരുന്നു .പുള്ളാരെ പിടുത്തക്കാര്‍ മാത്രം താമസിക്കുന്ന ചെകുത്താന്‍ മലയിലെ ഏതോ ഭൂതത്തിന്റെ മടയില്‍ ശ്വാസം കിട്ടാനാവാതെ പിടഞ്ഞു പിടഞ്ഞു..

ദാ ആ പത്രത്തില്‍ നിന്നും വിളിക്കുന്നു .രാജീവിന്റെ മൊബൈല്‍ സ്വിച്ച് ഓഫ് ആണോ ??കണ്ണുകള്‍ കൊണ്ട് ക്രൂദ്ധനായി അയാള്‍ ഭാര്യയെ നോക്കി .അവള്‍ പൊടുന്നനെ പിന്മാറി……..പിന്നീടത് വേണ്ടായിരുന്നുവെന്ന് അയാള്‍ക്ക് തോന്നുകയും ചെയ്തു .സ്‌നേഹം കൊണ്ട് മാത്രം തന്നെ തോല്‍പ്പിച്ച പെണ്‌കൊടിയാണ്…താനോ രാജീവ് കണ്ണുകള്‍ ഇറുകെ അടച്ചു .

പിന്നെയും ഒരു ഓണക്കാലം നാട്ടിന്‍ പുറത്തെ ഓണത്തപ്പന്‍ ,അമ്മവീടിന്റെ നഗര സൗകുമാര്യങ്ങള്‍ ഓണക്കാലം എന്നും വല്ലാതെ മത്ത് പിടിപ്പിക്കും .ഓര്‍മകളില്‍ തിരുവോണമുണ്ട് ഇന്നിനെ മറക്കാം .കൈ വിറക്കുകയും കഥാബീജങ്ങള്‍ നഷ്ടപ്പെടുകയും ചെയ്ത ഒരു കിളവനായി താനെന്നേ മാറി തുടങ്ങുകയും ചെയ്‌തെന്നു ഒരു വേദനയോടെ അയാള്‍ ഓര്‍ത്തു

നിന്റെ അഥവാ എന്റെ കഥ വായിച്ചു പക്ഷെ പ്രിയ കഥാകാര നീയറിയുന്നുവോ നിന്റെ സ്വത്വം എന്നെ പുതു ആകാശം പരിചയപ്പെടുത്തുന്ന തിരക്കിലാണ് .അവള്‍ അച്ഛനെ അറിയുക കഥാകാരന്‍ എന്ന നിലയില്‍ മാത്രമായിരിക്കും ഒരു മോഷ്ടാവ് എന്നോ മറ്റോ അവള്‍ അറിയുന്നുണ്ടാകില്ല ഫ്രം അഡ്രസ് ഇല്ലാതെ ഒരു കത്ത് കുറെ നാളായി ഉറക്കം നഷ്ടപ്പെടുത്തി തുടങ്ങിയിട്ട് .ഈ വര്‍ഷത്തെ ഓണം അവള്‍ക്കു വേണ്ടിയാണ് ,അവള്‍ക്കു വേണ്ടി മാത്രം

അന്ന് ആ ഓണ രാത്രിയില്‍ ജീവിതത്തിലെ എറ്റവും മികച്ച കഥ പൂര്‍ത്തിയാക്കി രാജിവ് ഉറങ്ങാന്‍ കിടന്നു

 

Share this news

Leave a Reply

%d bloggers like this: