ചന്ദനത്തിരി മണം കൊള്ളാം…എന്നാല്‍ പുക അപകടകാരിയെന്ന് പഠനം

വാഷിങ്ടണ്‍: ചന്ദനത്തിരികളുടെ സുഗന്ധം ആസ്വദിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. എന്നാല്‍ ചന്ദനത്തിരികളുടെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാകുമെന്ന് പുതിയ പഠനം. സൗത്ത് ചൈന യൂണിവേഴ്‌സിറ്റി ഒഫ് ടെക്‌നോളജി നടത്തിയ പഠനത്തിലാണ് ചന്ദനത്തിരികളില്‍ നിന്നുണ്ടാകുന്ന പുക ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടത്തിയത്.

അകില്‍ത്തടി(ഊദ്), ചന്ദനത്തടി എന്നിവ ഉപയോഗിച്ച് നിര്‍മിച്ച രണ്ട് തരത്തിലുള്ള ചന്ദനത്തിരികളാണ് പഠനത്തിനായി ഉപയോഗിച്ചത്. ഈ തിരികള്‍ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുകയ്ക്ക് ഡി.എന്‍.എ പോലുള്ള ജനിതക വസ്തുക്കളില്‍ മാറ്റം വരുത്താനാകുമെന്ന് കണ്ടെത്തി. ഈ രൂക്ഷമായ പുക കോശത്തിന് ഹാനികരമാണ്.

അതിനാല്‍ത്തന്നെ സിഗററ്റ് പുകയേക്കാള്‍ കൂടുതല്‍ വിഷലിപ്തമാണ് ചന്ദനത്തിരിയുടെ പുകയെന്നും പഠനം നടത്തിയ റോങ് സു പറഞ്ഞു. ജേണല്‍ എണ്‍വയോണ്‍മെന്റല്‍ കെമിസ്ട്രി ലെറ്റേഴ്‌സിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Share this news

Leave a Reply

%d bloggers like this: