പട്ടേല്‍ സമുദായ പ്രക്ഷോഭം..പോലീസ് നടപടി അന്വേഷണിക്കണമെന്ന് കോടതി

മുംബൈ: സംവരണമാവശ്യപ്പെട്ടു ഗുജറാത്തില്‍ പട്ടേല്‍ സമുദായക്കാര്‍ നടത്തിയ മാര്‍ച്ചില്‍ പൊലീസ് വെടിവെപ്പ് അന്വേഷിക്കണമെന്നു ഹൈക്കോടതി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് രംഗത്തെത്തി. അക്രമസംഭവങ്ങളില്‍ ഇതുവരെ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. ഇന്ന് അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രതിഷേധത്തിനും ബന്ദിനുമിടയില്‍ പോലീസ് നടത്തിയ തേര്‍വാഴ്ചയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
2002ലെ ഗോധ്ര കലാപത്തിന് സമാനമായ അവസ്ഥയാണ് ഇപ്പോഴുളളതെന്നും പൊലീസ് നടപടിയെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ ബഹളമുണ്ടാക്കിയത്. എന്നാല്‍ 2002ലെ കലാപവുമായി ഈ വിഷയത്തെ താരതമ്യപ്പെടുത്തരുതെന്നു സ്പീക്കര്‍ പറഞ്ഞു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ഒ.പി. കോഹ്‌ലിയെ പ്രതിപക്ഷം കണ്ടു.

അതേസമയം കഴിഞ്ഞ ദിവസം രാത്രി ഷായ്ബാഗ് ഹൗസിംഗ് സൊസൈറ്റിയിലേക്ക് ഗേറ്റ് തകര്‍ത്തെത്തിയ പോലീസ് സംഘം 25ല്‍പ്പരം കാറുകള്‍ അടിച്ചുതകര്‍ക്കുന്ന ദൃശ്യം പുറത്തുവന്നു. പൊലീസ് നടത്തിയ വെടിവെയ്പ്പിനെ പറ്റി റിപ്പോര്‍ട്ട് നല്‍കുവാന്‍ ഗുജറാത്ത് ഹൈക്കോടതി ആവിശ്യപ്പെട്ടിട്ടുണ്ട്. വിശദമായി അന്വേഷിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കുവാനാണ് അഹമ്മദാബാദ് പൊലീസ് കമ്മിഷണറോട് കോടതി നര്‍ദേശിച്ചത്.

അതേസമയം വെടിവെച്ച പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് ഹാര്‍ദിക് പാട്ടീല്‍ രംഗത്തെത്തി. മരിച്ചവരുടെ കുടുംബത്തിന് 35 ലക്ഷംരൂപവീതം നഷ്ടപരിഹാരം നല്‍കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. ഇന്നു കാര്യമായ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും അഹമ്മദാബാദില്‍ മെഹ്‌സാനയിലും സൂററ്റിലു പാലന്‍പൂരിലും ചിലയിടങ്ങളില്‍ പട്ടാളം ക്യാമ്പ ചെയ്യുന്നുണ്ട്. 11 ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കുകയും 19 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. സ്‌കൂളുകളും കോളേജുകളും ഇന്നും അടഞ്ഞുകിടന്നു.

ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള മലയാളികളളെല്ലാം സുരക്ഷിതരാണ്. മുഖ്യമന്ത്രി നേരിട്ടെത്തി പ്രശ്‌നം പരിഹരിക്കുന്നത് വരെ പിന്നോട്ടില്ലെന്ന ഉറച്ചനിലപാടിലാണ് ഹാര്‍ദിക പട്ടേലും അനുയായികളും.

Share this news

Leave a Reply

%d bloggers like this: