ഇലക്ട്രിക് അയര്‍ലന്‍ഡ് 13 മില്യണ്‍ യൂറോ ഉപഭോക്താക്കള്‍ക്ക് തിരിച്ച് നല്‍കുന്നു

ഡബ്ലിന്‍: ഇലക്ട്രിക് അയര്‍ലന്‍ഡില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് 13 മില്യണ്‍ യൂറോ നഷ്ടപരിഹാരം ഇളവായി ലഭിക്കാന്‍ സാധ്യത. അമിത നിരക്ക് ഈടാക്കിയത് പിഴയായാണിത്. അഞ്ച് വര്‍ഷമായിരുന്നു ഇത്തരത്തില്‍ അധിക തുക പിരിച്ചിരുന്നത്. ഇലക്ട്രിസിറ്റി ബില്‍ന്മേലുള്ള ലെവി പിരിക്കേണ്ടത് തെറ്റായി കണക്കാക്കി നിശ്ചയിക്കുകയായിരുന്നു കമ്പനി. കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനത്തിന് ഗ്യാരന്‍റി പ്രൈസ് നല്‍കാനായിരുന്നു ഈ ഫണ്ട് ഉപയോഗിച്ചിരുന്നത്.

2008 -2013 വരെ തെറ്റായി കണക്കാക്കിയ പബ്ലിക് സര്‍വീസ് ഒബ്ലിഗേഷന്‍ ചാര്‍ജ് മൂലം എനര്‍ജി റെഗുലേഷന്‍ കമ്മീഷന്‍റെ മുന്നില്‍ പ്രശനമെത്തുകയും ചെയ്തു.  €12.97മില്യണ്‍ ആണ് ഇത്തരത്തില്‍ പിരിച്ചെടുത്തതെങ്കിലും പലിശ അടക്കം 13 മില്യണ്‍ യൂറോവരെ നഷ്ടപരിഹാരം നല്‍കാനാണ് കമ്മീഷന്‍ തീരുമാനിച്ചത്. അടുത്ത പന്ത്രണ്ട് മാസത്തിനുള്ള ഇതിന‍്റെ പങ്ക് ഉപഭോക്താക്കള്‍ക്ക് ലഭിച്ച് തുടങ്ങും. ബില്ലന്മേലുള്ള പിഎസ്ഒ തുകയില്‍ കുറവ് വരുത്തിയാണ് ഇവ നല്‍കുക. പലിശ കൂടി ചേര്‍ക്കാന്‍ പറഞ്ഞത് കമ്പനിയുടെ തെറ്റായ നടപടിക്കുള്ള ശിക്ഷയല്ലെന്ന് കമ്പനി വ്യക്തമാക്കുന്നുണ്ട്. തെറ്റെ ചെയ്തിട്ടില്ലെന്നും കമ്പനി നിലപാട് പറയുന്നുണ്ട്.

പിഎസ്ഒ സ്കീം പ്രകാരം ലെവി 85ശതമാനം വരെ കഴിഞ്ഞ വര്‍ഷം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് അടുത്ത പന്ത്രണ്ട് മാസത്തേക്ക്  €4.28  വരെ ശരാശരി കുറയും. നിലവില്‍ വീട്ട് ഉടമകള്‍ ശരാശരി നല്‍കുന്ന €64.37 എന്നത് €60.09ലേക്ക് അടുത്ത വര്‍ഷം കുറയും. പിഎസ്ഒ സ്കീം തെറ്റായി വ്യാഖ്യാനിച്ചത് മൂലം വന്നിരിക്കുന്ന പ്രശ്നമാണിത്. മറ്റ് വൈദ്യുതി കമ്പനികളൊന്നും പിഴവ് വരുത്തിയിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്ത വന്നതായും വാര്‍ഷിക പിഎസ്ഒയില്‍ രണ്ട് യൂറോവരെ കുറവ് വരാമെന്നും കമ്പനി വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: