എര്‍കോം ഫോണ്‍ സര്‍വീസുകളില്‍ തടസം…പരിഹരിക്കപ്പെടുന്നതെപ്പോഴെന്ന് വ്യക്തമാക്കാനാകാതെ കമ്പനി

ഡബ്ലിന്‍:  എര്‍കോം ഫോണ്‍ സേവനങ്ങളില്‍ തടസം നേരിടുന്നത് എപ്പോള്‍ പരിഹരിക്കപ്പെടുമെന്ന് കൃത്യമായി  പറയാനാകില്ലെന്ന് കമ്പനി വ്യക്തമാക്കി. ആയിരക്കണക്കിന് പേരെയാണ് സേവന തടസം ബാധിച്ചിരിക്കുന്നത്. മൊബൈല്‍, ലാന്‍ഡ് ലൈന്‍ സര്‍വീസുകളുപയോഗിക്കുന്ന 1500, 1800 എന്നിങ്ങനെയുള്ള നമ്പറുകളുപയോഗിക്കുന്നവര്‍ക്ക് സേവനങ്ങള്‍ തടസപ്പെടാവുന്നതാണ്. ഐഎസ്ഡിഎന്‍ ലൈനിലും പ്രശ്നമുണ്ട്.  രാവിലെ പത്ത് മണിക്ക് തുടങ്ങിയതാണ് പ്രശ്നമെങ്കിലും ഇതുവരെയായും എന്താണ് തകരാറെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഡബ്ലിന്‍ ഫയര്‍ ബ്രിഡ്ജിനെ എര്‍ കോം വിവരം അറിയിച്ചിട്ടുണ്ട്.  ലാന്‍ഡ് ലൈനിലുള്ള ഫോണ്‍ വിളികള്‍ക്ക് തടസമുണ്ടാകുമെന്ന് വ്യക്തമാക്കിയതായി ഡബ്ലിന്‍ ഫയര്‍ബ്രിഡ്ജ്  ട്വീറ്റ് ചെയ്തിരുന്നത്.  ഫയര്‍ ബ്രിഡ്ജിന്‍റെ 122,999 നമ്പറുകളില്‍ വിളിക്കുന്നതാകും തടസമില്ലാതെ സേവനം ലഭിക്കാന്‍ സഹായകരമാകുകയെന്നും  ട്വീറ്റ് പറയുന്നു.

ചൈല്‍ഡ് ലൈനും കുട്ടികള്‍ ഫോണ്‍ ചെയ്യുമ്പോള്‍ തടസം നേരിടാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് എര്‍കോമിന്‍റെ കസ്റ്റമര്‍ കെയറിലേക്കും വിളിക്കാനാകുന്നില്ലെന്നതാണ് മറ്റൊരു പ്രശ്നം. ഇതേ തുടര്‍ന്ന് ഓണ്‍ലൈന്‍ ആയി പരാതികള്‍ വ്യക്തമാക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.  എന്താണ് പ്രശ്നമെന്ന് മനിസലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും എപ്പോഴാണ് സര്‍വീസ് ശരിയാവുകയെന്ന് പറയാനാകില്ലെന്നും എര്‍കോം കോര്‍പറേറ്റ്അഫയര്‍ ഡയറക്ടര്‍ പോള്‍ ബ്രാഡ്ലി വ്യക്തമാക്കുന്നു. 1850 20 50 50 എന്ന നമ്പറില്‍ ഗ്യാസ് നെറ്റ് അയര്‍ലന്‍ഡിനെ വിളിക്കുന്നവര്‍ക്ക് തടസം നേരിടാവുന്നതാണ്. താത്കാലിക നമ്പറുകളില്‍ വിളിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നുണ്ട് ഇവര്‍.

087 9160734, 087 9160701 എന്നിവ അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്ന നമ്പറുകളാണ്.

Share this news

Leave a Reply

%d bloggers like this: