ധൈര്യം വിടാതെ മിലന്‍റെ കുടുംബം…ഡൊണേഷനുകള്‍ വിക് ലോ കാന്‍സര്‍ സപ്പോര്‍ട്ടിന് നല്‍കണമെന്ന് അഭ്യര്‍ത്ഥന

ഡബ്ലിന്‍:  താത്പര്യമുള്ളവരോട് വിക് ലോ കാന്‍സര്‍ സപ്പോര്‍ട്ടിന് അവ നല്‍കണമെന്നഭ്യര്‍ത്ഥിച്ച് കുടുംബം.മിലന്‍ വിക്ലോ കാന്‍സര്‍ സപ്പോര്‍ട്ടിന്റെ സന്നദ്ധപ്രവര്‍ത്തകനായിരുന്നു.തിങ്കളാഴ്ച്ച നടക്കുന്ന സംസ്കാര പരിപാടികള്‍ www.wicklowparish.ie എന്ന വിലാസത്തില്‍ ചര്‍ച്ചിന്‍റെ വെബ്കാമിലൂടെ കാണാം. മിലന്റെ ഭാതിക ശരീരത്തില്‍ പൂക്കള്‍ വയ്ക്കാനാഗ്രഹിക്കുന്നവര്‍ അതിനായി ചെലവഴിക്കുന്ന നാണയത്തുട്ടുകള്‍‍ വിക്ലോ കാന്‍സര്‍ സപ്പോര്‍ട്ടിന് നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

വിക് ലോ ടൗണിലെ സെന്‍റ് പാട്രിക് ചര്‍ച്ചില്‍ രാവിലെ 10.30യോടെയാണ് ശുശ്രൂഷകള്‍ ആരംഭിക്കുന്നത് തുടര്‍ന്ന് Rathnew Cemetery അടക്കും. ശനിയാഴ്ച്ച 2-4 മണിവരെയും ഞായറാഴ്ച്ച 5-7വരെയും ബാച്ചിലേഴ്സ് വാക്കിലെ ഫ്ലാനറി ഫ്യൂണറല്‍ ഹോമില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കുന്നുണ്ട്. മിലനെ അവസാനമായി കാണാനാഗ്രഹിക്കുന്നവര്‍ ഫ്ലാനറി ഫ്യൂണറല്‍ ഹോമില്‍ എത്തണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മിലന് എന്താണ് സംഭവിച്ചതെന്ന് അറിയുന്നതിന് ഇപ്പോഴും കാത്തിരിക്കുകയാണെന്ന് മാതാവ് ആന്‍സി ദ ജേണലിനോട് വ്യക്തമാക്കിയിട്ടുണ്ട്. തലവേദന അനുഭവപ്പെട്ട ശേഷം മിലന് ബോധം നഷ്ടപ്പെടുകയായിരുന്നു. നൂറ് ശതമാനവും എന്താണെന്ന് വ്യക്തമായിട്ടില്ല. ട്യൂമറാകാണെന്ന സംശയമാണ് ആശുപത്രി അധികൃതര്‍ പ്രകടിപ്പിച്ചിരിക്കുന്നതെന്ന് ആന്‍സി പറയുന്നു. രാവിലെ സ്കൂളില്‍ പോയതാണ് മിലന്‍ ഇവിടെ നിന്ന് ബോധക്ഷയത്തോടെ ആംബുലന്‍സില്‍ ക്രംലിനിലേക്ക് കൊണ്ട് പോയി. തുടര്‍ന്ന് ബുമോണ്ട് ആശുപത്രിയിലേക്ക് ബുധനാഴ്ച്ച മാറ്റി. എന്നാല്‍ മിലന്‍റെ ആരോഗ്യസ്ഥിതിയില്‍ മാറ്റമുണ്ടായില്ല. മാതാപിതാക്കള്‍ അവയവ ദാനം നടത്താന്‍ ശ്രമിച്ചെങ്കിലും മിലന്‍റെ അവയവങ്ങള്‍ യോഗ്യമായിരുന്നില്ല.

പൂര്‍ണ ആരോഗ്യവാനായിരുന്നു മകനെന്ന് ആന്‍സി പറയുന്നു. നല്ല പ്രസരിപ്പും ഒരു വയസ് മുതല്‍ തൊണ്ണൂറ് വയസ് വരെയുള്ള എല്ലാവരോടും അടുത്ത് ഇടപഴകുകയും ചെയ്തിരുന്നു. കുട്ടകള്‍ക്കിടയിലും അയല്‍പ്പക്കത്തുമെല്ലാം മിലനെ വലിയ കാര്യമായിരുന്നെന്ന് ആന്‍സി ഓര്‍ക്കുന്നു. മിലന്‍റെ മരണത്തില്‍ ഹൃദയം തകര്‍ന്നിരിക്കുകയാണ് സഹോദരന്‍. തനിക്ക് എപ്പോഴും വീട്ടില്‍ സഹായമാരുന്നു മിലനെന്നും ആന്‍സി പറയുന്നുണ്ട്.

മകന് നല്ലൊരു ജീവിതം നല്‍കാന്‍ കഴിഞ്ഞതിലും നല്ല സ്കൂളും കുടുംബവും ആഹ്ലാദവും പകരാനായതിലും സന്തോഷമുണ്ട്. ജീവിതത്തിന‍്റെ അവസാന നിമിഷത്തില്‍ പോലും മികച്ച ചികിത്സ നല്‍കാനായി. എല്ലാം സമയത്തിന് തന്നെ നല്‍കാന‍് കഴിഞ്ഞു. അവന്‍റെ ജീവിതം ഈ ലോകത്ത് പതിനഞ്ച് വയസ് വരെയേ ഉണ്ടായിരുന്നുള്ളൂ. അദ്ധ്യാപകരുടെയും സുഹൃത്തുക്കളുടെയും മറ്റുള്ളവരുടെയും പ്രിയപ്പെട്ടവനായിരുന്ന സഹായവുമായി എപ്പോഴും മുന്നിലുണ്ടാകുമായിരുന്ന   മിലന്‍റെ അമ്മയായതില്‍ അഭിമാനമുണ്ടെന്ന് ആന്‍സി ജേണലിനോട് വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും മിലന്‍റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനായി സ്കൂള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: