പതിനായിരക്കണക്കിന് വീടുകള്‍ക്ക് പ്രോപ്പര്‍ട്ടി ടാക്സില്‍ ഇളവ് ലഭിക്കുന്നു

ഡബ്ലിന്‍: പതിനായിരക്കണക്കിന് വീട്ടുടമകള്‍ക്ക് പ്രോപ്പര്‍ട്ടി ടാക്സില്‍ ഇളവ് ലഭിക്കുമെന്ന് വ്യക്തമാക്കി പരിസ്ഥി മന്ത്രി അലന്‍ കെല്ലി. ജനുവരി മുതലാണ് ഇത് . ഒമ്പത് ലോക്കല്‍ അതോറിറ്റികള്‍ ടാക്സ് നിരക്ക് വെട്ടികുറയ്ക്കാന്‍ തീരുമാനിച്ചതായി കില്ലെയുടെ ഉദ്യോഗവൃന്ദം വ്യക്തമാക്കുന്നുണ്ട്. അതേ സമയം ഗ്രാമമേഖലയിലെ മിക്ക അദികൃതരും പ്രോപ്പര്‍ട്ടി ടാക്സ് കുറയ്ക്കാന്‍ കഴിയുന്ന സാമ്പത്തിക സഹാചര്യത്തിലല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രോപ്പര്‍ട്ടി ടാക്സ് വെട്ടി കുറച്ചാല്‍ ലൈബ്രറി, റോഡ്, തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്താന്‍ പ്രയാസപ്പെടേണ്ടി വരുമെന്ന് ചൂണ്ടികാണിക്കുന്നു ഇവര്‍. രാജ്യത്ത് ഏറ്റവും കൂടി വീട് വിലയുള്ള മേഖലയിലായിരിക്കും പ്രോപ്പര്‍ട്ടി ടാക്സ് കുറച്ചതിന്‍റെ ഗുണം ലഭിക്കുകയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഡബ്ലിനലേ നാല് ലോക്കല്‍ അതോറ്റിയടക്കം ആറെണ്ണമാണ് നികുതി കുറയ്ക്കാന്‍ തീരുമാനിച്ചത്. പതിനഞ്ച് ശതമാനം വരെ പ്രോപ്പര്‍ട്ടി ടാക്സ് കുറയ്ക്കുകയാണ് ഇവര്‍.

ക്ലെയര്‍, വിക്ലോ, ഡബ്ലിന്‍ സിറ്റി, ,ഫിന്‍ഗാള്‍,സൗത്ത് ഡബ്ലിന്‍, ഡണ്‍ലോഗൈര്‍-റാത്ത് ഡൗണ്‍, എന്നിവരാണ് പ്രോപ്പര്‍ട്ടി ടാക്സ് കുറയ്ക്കുന്നത്. പതിനഞ്ച് ശതമാനം വീതം എല്ലാവരും കുറവ് വരുത്തുന്നുണ്ട്. പൂര്‍ണതോതില്‍ ഇളവ് നല്‍കരുതെന്ന് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുണ്ടെങ്കിലും അധികൃതര്‍ ചെവികൊണ്ടിട്ടില്ല. കോര്‍ക്ക് സിറ്റി, കോര്‍ക്ക് കൗണ്ടി, കില്‍ഡെയര്‍ അധികൃതര്‍ ചെറിയ തോതില്‍ നിരക്ക് കുറച്ച് നല്‍കുന്നുണ്ട്. കോര്‍ക്ക് സിറ്റി കൗണ്ടി കൗണ്‍സിലുകള്‍ പത്ത് ശതമാനം വീതവുംകില്‍ഡയര്‍ 7.5ശതമാനം വീതവുമാണ് നിരക്ക് കുറയ്ക്കുന്നത്. ഗാല്‍വെയും കെറിയും വ്യക്തമാക്കുന്നത് നികുതി കുറച്ചാല്‍ സേവനങ്ങള്‍ നല്‍കുന്നതിന് പണം ലഭിക്കില്ലെന്നാണ്. കഴിഞ്ഞ വര്‍ഷം ഇരുവരും നികുതി കുറയ്ക്കാമെന്ന നിലപാടിലായിരുന്നു.

Share this news

Leave a Reply

%d bloggers like this: