ഇന്ത്യന്‍ യുവതി ഇംഗ്ലണ്ടില്‍ ഭര്‍ത്താവിന്റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ഒരാഴ്ച

വില്ലിങ്ടണ്‍: ഇന്ത്യന്‍ യുവതി ഇംഗ്ലണ്ടില്‍ ഭര്‍ത്താവിന്റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ഒരാഴ്ച. മൃതശരീരം പഴകി ദുര്‍ഗന്ധമുയരാന്‍ തുടങ്ങിയപ്പോള്‍ അയല്‍വാസികളാണ് പോലീസില്‍ പരാതി നല്‍കിയത്. ഇംഗ്ലണ്ടിലെ പൊരിരുവ പ്രദേശത്താണ് സംഭവമുണ്ടായത്.

മജുംദര്‍ എന്ന യുവാവാണ് മരിച്ചത്. മജുംദറിന്റെ മൃതദേഹത്തിനൊപ്പം ഭാര്യ റെബേക്ക കഴിഞ്ഞ് വരികയായിരുന്നു. ഭര്‍ത്താവിനെ മരണത്തിന് വിട്ട് കൊടുക്കാന്‍ താന്‍ തയ്യാറല്ല എന്നായിരുന്നു മൃതദേഹം കണ്ടെടുത്ത പോലീസിനോട് റബേക്ക പറഞ്ഞത്.

ഓഗസ്റ്റ് 30നാണ് മജുംദറിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ഇയാളെ വീടിന് പുറത്ത് കാണാതായപ്പോള്‍ അയല്‍വാസി മുജിംദര്‍ എവിടെപോയെന്ന് റെബേക്കയോട് തിരക്കിയിരുന്നു. എന്നാല്‍ തനിക്ക് അറിയില്ലെന്നായിരുന്നു റെബേക്കയുടെ മറുപടി. തുടര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങുകയായിരുന്നു. ഇതോടെ സംശയം തോന്നിയ അയല്‍വാസി പോലീസില്‍ പരാതി നല്‍കുകയും പോലീസ് എത്തി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ മുജിംദറിന്റെ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു.

Share this news

Leave a Reply

%d bloggers like this: