ശരണ്യ മോഹന്‍ വിവാഹിതയായി

 

നടിയും നര്‍ത്തകിയുമായ ശരണ്യ മോഹന്‍ വിവാഹിതയായി. ആലപ്പുഴ കൊറ്റന്‍കുളങ്ങര ക്ഷേത്രത്തിലായിരുന്നു വിവാഹം. തിരുവനന്തപുരം സ്വദേശി ഡോ അരവിന്ദ് കൃഷ്ണനാണ് വരന്‍. വര്‍ക്കല ഡെന്റല്‍ കോളേജില്‍ അധ്യാപകനാണ് അരവിന്ദ്. ചലച്ചിത്രരംഗത്ത് നിന്ന് സിദ്ദിക്ക്,കെപിഎസി ലളിത, സരയൂ, വിജി തമ്പി എന്നിവര്‍ വിവാഹചടങ്ങിനെത്തിയിരുന്നു.

നര്‍ത്തകരായ മോഹനന്റെയും കലാമണ്ഡലം ദേവിയുടെയും മകളാണ് ശരണ്യ. അനിയത്തിപ്രാവിലൂടെ ബാലതാരമായി സിനിമയിലെത്തിയ ശരണ്യ നിരവധി തമിഴ് ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: