ഡബ്ലിനിലെ ഭവനപ്രതിസന്ധി 2012-ലേതിനേക്കാള്‍ ആയിരംമടങ്ങ് മോശം

 

ഡബ്ലിന്‍: ഡബ്ലിനില്‍ ഭവനപ്രതിസന്ധി രൂക്ഷമാകുന്നു. 2012 നെ അപേക്ഷിച്ച് നിലവിലെ പ്രതിസന്ധി ആയിരം മടങ്ങ് മോശമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓരോ വര്‍ഷം കൂടുതന്തോറും ഭവനപ്രതിസന്ധിയ്ക്ക് പരിഹാരം കാണുന്നതിനായി കൂടുതല്‍ തുക ചെലവഴിക്കുന്നുണ്ടെങ്കിലും പ്രശ്‌നം പരിഹാരിക്കപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഭവനരഹിതര്‍ക്കായി 4.5 മില്യണ്‍ യൂറോയാണ് ചെലവാക്കിയിരിക്കുന്നത്. 2012 ല്‍ 45,5736 യൂറോയായരുന്നു ഭവനപ്രതിസന്ധി നേരിടുന്നതിന് ചെലവാക്കിയത്.

ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ അധികം പേര്‍ക്ക് എമര്‍ജന്‍സി അക്കോമഡേഷന്‍ നല്‍കികഴിഞ്ഞു. വോളന്ററി സര്‍വീസുകള്‍ മുഴേനയോ ഡബ്ലിനിലെ ഹൗസിംഗ് ഏജന്‍സികള്‍ മുഖേനയോ വീടില്ലാത്തവര്‍ക്ക് താമസസൗകര്യമൊരുക്കുന്നതില്‍ നിന്നും വ്യത്യസ്തമായി ഹോട്ടല്‍ റൂമുകളിലും മറ്റുമാണ് സര്‍ക്കാര്‍ എമര്‍ജന്‍സി അക്കോമഡോഷന്‍ തയാറാക്കി നല്‍കുന്നത്. ഡബ്ലിനിലെ ഭവനപ്രതിസന്ധി വര്‍ധിക്കുന്നതിന്റെ സൂചനയാണിതെന്ന് കൗണ്‍സിലര്‍ ഡെയ്ത്തി ഡി റോയ്‌സ്റ്റി പറയുന്നു.

കഴിഞ്ഞമാസം 729 മുതിര്‍ന്ന അംഗങ്ങളും 1122 കുട്ടികളുമുള്‍പ്പെടെ 531 കുടുംബങ്ങള്‍ കഴിഞ്ഞമാസം ഭവനരഹിതരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡബ്ലിന്‍ റീജിയണ്‍ ഹോംലെസ് എക്‌സിക്യൂട്ടീവ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: