60,000 വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് ജൂനിയര്‍ സെര്‍ട്ട് റിസല്‍ട്ട് ലഭിക്കും

 

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ 59,522 വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് ജൂനിയര്‍ സെര്‍ട്ട് റിസല്‍ട്ട് ലഭിക്കും. ആറുകുട്ടികള്‍ 12 A ഗ്രേഡുമായി വിജയം ആഘോഷിക്കുമ്പോള്‍ 98 വിദ്യാര്‍ത്ഥികള്‍ക്ക് 11 A ഗ്രേഡ് ലഭിച്ചിട്ടുണ്ട്. എക്‌സാം റിസല്‍ട്ട് സ്‌കൂളുകളില്‍ ലഭ്യമാണ്. കൂടാതെ ഇന്ന് വൈകിട്ട് 4 മണി മുതല്‍ സ്‌റ്റേറ്റ് എക്‌സാമിനേഷന്‍ കമ്മീഷന്റെ(SEC) വെബ്‌സൈറ്റില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് റിസല്‍ട്ട് ലഭ്യമാകും. റിസല്‍ട്ടിന് https://www.examinations.ie/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. റിസല്‍ട്ട് ഓണ്‍ലൈനായി എടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് പോര്‍ട്ടലില്‍ കയറുന്നതിന് എക്‌സാമിനേഷന്‍ നമ്പറും PIN ഉം നല്‍കേണ്ടിവരും.

ഈ വര്‍ഷവും ഹയര്‍ ലെവല്‍ മാത്‌സ് എടുക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. 55.3 ശതമാനം വിദ്യാര്‍ത്ഥികളാണ് ഹയര്‍ ലെവല്‍ മാത്‌സ് എടുത്തിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 53.7 ശതമാനവും 2013 ല്‍ 51.6 ശതമാനവുമായിരുന്നു ഹയര്‍ ലെവല്‍ മാത്‌സ് തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം. ടെക്‌നോളജിയാണ് ഇത്തവണ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്തിരിക്കുന്ന മറ്റൊരു വിഷയം. ജര്‍മ്മന്‍ എടുക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം 13 ശതമാനമുയര്‍ന്നപ്പോള്‍ ഫ്രഞ്ച് എടുക്കുന്നവരുടെ എണ്ണം 7 ശതമാനം കുറയുകയാണ് ചെയ്തിരിക്കുന്നത്. റീലിജിയസ് എഡ്യുക്കേഷന്‍ തെരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിലും 5 ശതമാനം കുറവ് വന്നിട്ടുണ്ട്. 53,982 പേര്‍ ഈ വര്‍ഷം ഹിസ്റ്ററി തെരഞ്ഞെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 53,199 പേരായിരുന്നു ഹിസ്റ്ററി തെരഞ്ഞെടുത്തത്.

ഹയര്‍ ലെവല്‍ വിദ്യാര്‍ത്ഥികളില്‍ 95 ശതമാനത്തിനും A,B,C ഗ്രേഡുകളുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ 25 വൈകിട്ട് 5 മണിവരെ ജൂനിയര്‍ സെര്‍ട്ട് റിസല്‍ട്ട് പുനപരിശോധയ്ക്ക് അപേക്ഷ നല്‍കാം. ഒരു വിഷയത്തിന് 32 യൂറോയാണ് ഫീസ്. മാര്‍ക്ക് കൂടുകയാണെങ്കില്‍ ഫീസ് തിരികെ ലഭിക്കും.

Share this news

Leave a Reply

%d bloggers like this: