മക്കയില്‍ ക്രെയിന്‍ പൊട്ടിവീണ് അന്‍പതിലേറെ ഹജ് തീര്‍ഥാടകര്‍ മരിച്ചതായി റിപ്പോര്‍ട്ട്

മക്ക: തീര്‍ഥാടന കേന്ദ്രമായ മക്കയില്‍ ക്രെയിന്‍ പൊട്ടിവീണ് അന്‍പതിലേറെ ഹജ് തീര്‍ഥാടകര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. മസ്ജിദ് ഉല്‍ ഹറമിലാണ് അപകടമുണ്ടായത്. പ്രദക്ഷിണവും പ്രയാണവും നടത്തിയിരുന്ന തീര്‍ഥാകര്‍ക്ക് മുകളിലേക്കാണ് ക്രെയിന്‍ പൊട്ടിവീണത്. പ്രദേശത്ത് കനത്ത മഴ പെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വികസന പ്രവര്‍ത്തികള്‍ക്കായി കൊണ്ടുവന്ന ക്രെയിനാണ് പൊട്ടിവീണത്.

അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ടതായി സൗദി അധികൃതര്‍ അറിയിച്ചു. ഹജ് തീര്‍ഥാടനം അടുത്തിരിക്കെ വളരെയധികം ആളുകള്‍ അപകട സ്ഥലത്ത് ഉണ്ടായിരുന്നതായാണ് സൂചന. സെപ്റ്റംബര്‍ 21നാണ് ഈ വര്‍ഷത്തെ ഹജ് തീര്‍ഥാടനം ആരംഭിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: