കോട്ടയത്ത് ഒരു വയസുകാരനെ തെരുവുനായ കടിച്ചു

കോട്ടയം: വെളിയന്നൂരില്‍ വീട്ടുമുറ്റത്തു സഹോദരിക്കൊപ്പം കളിച്ചുകൊണ്ടു നിന്ന ഒരു വയസുകാരനെ തെരുവുനായ കടിച്ചുകീറി. വെളിയന്നൂര്‍ സ്വദേശി പ്രകാശന്റെ മകന്‍ ശ്രേയസിനാണു കടിയേറ്റത്. കുട്ടിയെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 1.30 ഓടെയാണു നായ വീട്ടുമുറ്റത്തേക്കു പാഞ്ഞെത്തി കുട്ടിയെ കടിച്ചത്. ശ്രേയസിന്റെ സഹോദരി നിലവിളിച്ച് വീടിനുള്ളിലേക്ക് ഓടിക്കയറിയതിനാല്‍ നായയുടെ ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടു. കുട്ടിയുടെ നെഞ്ചിനാണു കടിയേറ്റത്.

രാവിലെ ചെങ്ങന്നൂരിലും തെരുവുനായയുടെ ആക്രമണമുണ്ടായി. 13 വയസുകാരനടക്കം മൂന്നു പേര്‍ക്കു പരിക്കേറ്റു. ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ ദര്‍ശനത്തിനു എത്തിയ രണ്ടു പേരെ നായ കടിച്ചതിനു പിന്നാലെയാണു റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വിദ്യാര്‍ഥിക്കു കടിയേറ്റത്. മൂവരും ആശുപത്രിയില്‍ എത്തി ചികിത്സ തേടി.

Share this news

Leave a Reply

%d bloggers like this: